വേനൽക്കാലത്ത് മോര് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഇവയൊക്കെ…

മലയാളികളുടെ ഭക്ഷണ വിഭവങ്ങളിൽ സുപരിചിതമായ ഒരു വിഭവമാണ് മോര്.സാധാരണ ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് മോര് വിളമ്പുന്നത് മിക്കയിടങ്ങളിലും ഒരു സാധാരണ രീതിയാണ്.

ചുട്ടു പൊള്ളുന്ന വേനലിൽ ശരീരം തണുപ്പിക്കാൻ മോരിനോളം മികച്ച ഒരു പാനീയം വേറെയില്ല. പശുവിൻ പാൽ ഉറച്ചുണ്ടാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കി ഉണ്ടാക്കുന്ന മോര് ആരോഗ്യഗുണങ്ങളുടെ കലവറയാണ്.

വേനൽക്കാലത്ത്, ചൂടിനെ ഒരു പരിധി വരെ ശമിപ്പിക്കാൻ മോരിനാകും. കുരുമുളക്, ജീരകം, ഇഞ്ചി, പച്ചമുളക്, ഉപ്പ് എന്നിവ കൂടി മോരിൽ ചേർക്കുമ്പോൾ കൂടുതൽ രുചികരമാകുന്നു. ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് മോര് കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും അസിഡിറ്റി ലഘൂകരിക്കുകയും ചെയ്യുന്നു.

സൂര്യാഘാതം മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കും. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, ലിപ്പിഡുകൾ, എൻസൈമുകൾ എന്നിവയ്‌ക്ക് പുറമേ ബി കോംപ്ലക്സ് വൈറ്റമിനുകളും ജീവകം ഡിയും കാത്സ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി 12 എന്നിവയുമുണ്ട്.

കാലറി കൂട്ടാതെ ശരീരത്തിനാവശ്യമായ ജീവകങ്ങൾ പ്രദാനം ചെയ്യുന്നു മോര്. ദഹനപ്രശ്‌നങ്ങൾ അകറ്റും. ചർമ്മത്തിന് ആരോഗ്യവും സൗന്ദര്യവും നൽകും. വിവിധതരം ചർമ്മ രോഗങ്ങൾക്ക് പ്രതിവിധിയാണ്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കും.

ഇതിലുള്ള കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് സഹായകമാണ്.ഭക്ഷണശേഷം മോര് കുടിക്കുന്നത് അസിഡിറ്റി, ഛർദ്ദി എന്നിവ അകറ്റും. മഞ്ഞൾ ചേർത്ത് കാച്ചിയ മോര് നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വയറിലുള്ള നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ്.

എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ കാരണം, ആസിഡ് റിഫ്ലക്സ് മൂലമാണ് നെഞ്ചെരിച്ചിൽ ഉണ്ടാകുന്നത്. മോരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ആമാശയത്തിലെ അസിഡിറ്റി സാധാരണ നിലയിലാക്കുന്നു. അസിഡിറ്റി പ്രശ്‌നം നേരിടുന്നവർക്ക് ഒരു ഗ്ലാസ് മോര് കഴിച്ചാൽ ആശ്വാസം ലഭിക്കും. മോക് കാൽസ്യത്തിന്റെ നല്ല ഉറവിടമായതിനാൽ, ഇത് എല്ലുകൾക്കും പല്ലുകൾക്കും ഉപയോഗപ്രദമാണെന്ന് തെളിയിക്കുന്നു.

കാൽസ്യം എല്ലുകളെ ശക്തമാക്കാൻ സഹായിക്കുന്നു. മതിയായ അളവിൽ കാൽസ്യം ഓസ്റ്റിയോപൊറോസിസ് പോലുള്ള ഡീജനറേറ്റീവ് രോഗങ്ങൾ തടയാൻ സഹായിക്കുന്നു.

ഡോക്ടർമാരുടെ അഭിപ്രായത്തിൽ, രക്തസമ്മർദ്ദം ക്രമപ്പെടുത്താൻ ഒരു ഗ്ലാസ് മോരും സഹായിക്കും. മോര് ദിവസവും കഴിക്കുന്നത്, പ്രത്യേകിച്ച്, രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗവും രക്താതിമർദ്ദവും ഉള്ള ആളുകളെ സഹായിക്കുകയും ചെയ്യുന്നു.

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!

പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില

ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ വിനോദ് കുമാറിന് രണ്ടാം സ്ഥാനം

പാലക്കാട് വെച്ച് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ സാമൂഹ്യശാസ്ത്ര മേളയിൽ പ്രൈമറി വിഭാഗം അധ്യാപകർക്കായി നടത്തിയ തൽസമയ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പടിഞ്ഞാറത്തറ യുപി സ്കൂളിലെ അധ്യാപകനായ പുഷ്പത്തൂർ വിനോദ് കുമാർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഒളിച്ചുകളിയൊന്നും നടക്കില്ലന്നെ! ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് മെസേജുകളും വായിക്കാനാകും; ഇതാണ് വഴി

വാട്സ്ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്നാണ് മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ. നമ്മൾ ഏതെങ്കിലും ഒരാൾക്ക് മെസേജ് തെറ്റി അയച്ചാലോ, അല്ലെങ്കിൽ അയച്ച മെസേജ് മാറിപ്പോയാലോ അവ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം. നിരവധി പേർക്ക്

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും

തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും

വാട്സ്ആപ്പിൽ സുരക്ഷ കർശനമാക്കാൻ പുതിയ ഫീച്ചർ; ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ വരുന്നു.

സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന വാബീറ്റഇൻഫോയാണ് (WABetaInfo) പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പുതിയ

ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ  ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ ടി. സിദ്ധിഖ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.