ജില്ലയിലെ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍. 277/2018) തസ്തികയുടെ തെരെഞ്ഞെടുപ്പിനായുള്ള അഭിമുഖം മാര്‍ച്ച് 22, 23 തിയ്യതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വയനാട് ജില്ലാ ഓഫീസില്‍ നടക്കും. അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും, മൊബൈലില്‍ എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യാഗാര്‍ത്ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യു മെമ്മോ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പൂരിപ്പിച്ച കെ ഫോം (ബയോഡാറ്റ), തിരിച്ചറിയല്‍ രേഖയുടെ അസ്സല്‍ എന്നിവ സഹിതം നിശ്ചിത തിയ്യതിയിലും സമയത്തും കല്‍പ്പറ്റ വയനാട് ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. യഥാസമയം ഹാജരാകാത്തവര്‍ക്ക് മറ്റൊരവസരം നല്‍കാതെ തരെഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ഈ അബദ്ധം കാട്ടരുത്! വലിയ വില കൊടുക്കേണ്ടി വരും!
പാസ്‌പോർട്ട് എടുക്കേണ്ടി വരുമ്പോൾ പലരും പല അബദ്ധങ്ങളും കാട്ടാറുണ്ട്. അതിൽ വരുന്ന വലിയൊരബദ്ധമാണ് ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ. പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ വന്നാൽ വലിയ പിഴ നൽകേണ്ടിവരുമെന്ന് മാത്രമല്ല മറ്റ് ചില







