തരുവണഃ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും ജില്ലാ ആയുർവേദ ആശുപത്രിയും ചേർന്ന്
സംഘടിപ്പിച്ച ‘തിരിച്ചു നടക്കാം യുവത്വത്തിലേക്ക്’എന്ന
ആറു മാസം ദൈർഘ്യമുള്ള യോഗ-ഇമോഷണൽ ഫ്രീഡം പരിശീലന പരിപാടിയിൽ ചേർന്ന് പഠനം പൂർത്തിയാക്കിയ വെള്ളമുണ്ട ഡിവിഷനിലെ പഠിതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പാലിയണ നെഹ്‌റു മെമ്മോറിയൽ ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മധുവനം ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് കമ്പനി ഡയറക്ടർ ഹുസൈൻ കുഴിനിലം മുഖ്യപ്രഭാഷണം നടത്തി.നെഹ്‌റു ലൈബ്രറി പ്രസിഡന്റ് എം.രാധാകൃഷ്ണൻ, വെള്ളമുണ്ട ഡിവിഷൻ കോഴ്സ് കോർഡിനേറ്റർ ഡോ.ഷഫ്‌ന ഭാനു,വിനോദ് പാലിയാണ,സുമേഷ്.കെ,
ബിന്ദു രാജീവൻ,സിസിലി വർഗീസ്, സച്ചിദാനന്ദൻ എ, കെ സെബാസ്റ്റ്യൻ മാസ്റ്റർ , അജിത. കെ, രാകേഷ്. കെ, ജയ ലത ബാബു
തുടങ്ങിയവർ സംസാരിച്ചു.
യോഗക്കും മെഡിറ്റേഷനും പുറമെ മാനസികാരോഗ്യ പരിപാലനത്തിന് വേണ്ട മനഃശാസ്ത്ര അറിവുകളും ഉൾപ്പെടുത്തികൊണ്ടുള്ള വിപുലമായ പരിശീലന പരിപാടിയാണ് മുപ്പത്തിരണ്ടോളം വരുന്ന പഠിതാക്കൾ പൂർത്തിയാക്കിയത്.