കോഴിക്കോട്: വീടിന്റെ ടെറസിൽ നിന്ന് വീണ് നരിപ്പറ്റ മീത്തൽവയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ് മരിച്ചു. യൂത്ത് ലീഗ് ശാഖ ഭാരവാഹിയും എസ്കെഎസ്എസ്എഫ് സജീവ പ്രവർത്തകനുമായ തെറ്റത്ത് അനസാണ് (39) മരിച്ചത്. ടെറസിൽ വീണ തേങ്ങ താഴേക്ക് ഇടുന്നതിനിടയിൽ കാൽവഴുതി വീഴുകയായിരുന്നു. ഭാര്യ: അസ്മ. മക്കൾ: അഫ്ലഹ്, അയി സമഹ്റിൻ. പിതാവ്: പരേതനായ തെറ്റത്ത് അമ്മത്. മാതാവ്: കുഞ്ഞാമി. സഹോദരങ്ങൾ: ഹമീദ്, അർഷാദ് (ഇരുവരും യുഎഇ), അസീസ് (ഖത്തർ), ആസ്യ, ഹസീന, അ അർശിന.

അപേക്ഷ ക്ഷണിച്ചു.
മീനങ്ങാടി മോഡൽ കോളജിൽ നവംബർ 10ന് ആരംഭിക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ജിഎസ്‌ടി കംപ്ലൈൻസ് ആൻഡ് ഇ-ഫയലിങ്, മൊബൈൽ സർവീസ് ടെക്‌നിഷ്യൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ ഏഴിന് വൈകിട്ട്







