ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നോമ്പ് ഈ രാജ്യത്താണ്, വിവിധ രാജ്യങ്ങളിലെ നോമ്പിന്റെ സമയം അറിയാം…

മുസ്ലീങ്ങളുടെ വിശുദ്ധ മാസമായ റമദാൻ ആരംഭിച്ചിരിക്കയാണ്.ഇത്തവണ റമദാൻ 12 മുതൽ 18 മണിക്കൂർ വരെ നീണ്ടു നിൽക്കുന്നതായിരിക്കും. ലോകത്ത് ഓരോ ഇടത്തും റമദാൻ വൃതത്തിന്റെ സമയം വ്യത്യസ്തമായിരിക്കും. ലോകത്ത് ഒരു വ്യക്തി എവിടെയാണോ അതിന് അനിസരിച്ച് വേണം നോമ്പ് അനുഷ്ഠിക്കാൻ.

1,400 വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ മുഹമ്മദ് നബിക്ക് വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ ആദ്യ വാക്യങ്ങൾ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാൻ എന്ന് ഇസ്‌ലാം മത വിശ്വാസികൾ വിശ്വസിക്കുന്നു. കൂടുതൽ “തഖ്‌വ” അഥവാ ദൈവബോധം നേടുന്നതിനായി പകൽ സമയങ്ങളിൽ ഭക്ഷണം, മദ്യപാനം, പുകവലി, ലൈംഗിക ബന്ധങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നോമ്പ്.

എന്തുകൊണ്ടാണ് എല്ലാ വർഷവും വ്യത്യസ്ത തീയതികളിൽ റമദാൻ ആരംഭിക്കുന്നത്?

ഇംഗ്ലീഷ് മാസം അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ഓരോ വർഷവും റമദാൻ ആരംഭിക്കുന്നത് വിവിധ മാസങ്ങളിലാണ്. കഴിഞ്ഞ വർഷത്തേക്കാൾ 10 മുതൽ 12 ദിവസം മുൻപാണ്‌ ഇത്തവണ റമദാൻ എത്തുന്നത്. ഇത് എല്ലാ വർഷവും ഇങ്ങനെ തന്നെയാണ് റമദാൻ എത്തുന്നത്. 29 അല്ലെങ്കിൽ 30 ദിവസങ്ങളുള്ള മാസങ്ങളുള്ള ചാന്ദ്ര ഹിജ്‌റി കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇസ്ലാമിക കലണ്ടർ. ഇതാണ് ഇംഗ്ലീഷ് കലണ്ടറും ഹിജ്‌റ കലണ്ടറും തമ്മിൽ വ്യത്യാസം വരാൻ കാരണം.

ചാന്ദ്ര വർഷം സൗരവർഷത്തേക്കാൾ 11 ദിവസം കുറവായതിനാൽ, ഓരോ വർഷവും റമദാൻ മാറിമാറി വരും. ഇതുപ്രകാരം 2030-ൽ റമദാൻ രണ്ടുതവണ ആചരിക്കും. ജനുവരി 5 ന് ആയിരിക്കും ഒരു റമദാൻ. പിന്നീട് ഡിസംബർ 25 ന് മറ്റൊരു റമദാൻ കൂടി എത്തും.

അതുപോലെ 33 വർഷത്തിന് ശേഷമായിരിക്കും ഇനി ഒരു മാർച്ച് 23 അല്ലെങ്കിൽ അതിന് അടുത്ത ദിവസങ്ങളിൽ റമദാൻ എത്തുക. അതായത് 2056 ൽ ആകും മാർച്ച് അവസാനത്തോടെ നോമ്പ് എത്തുക.

ദിവസങ്ങളിൽ ഉള്ള വ്യത്യാസം നോമ്പിന്റെ സമയ ദൈർഘ്യത്തിലും ഉണ്ട്. ചില രാജ്യങ്ങളിൽ 12 മണിക്കൂർ നേരം നോമ്പ് അനുഷ്ഠിക്കുമ്പോൾ ചിലയിടത്ത് അത് 18 മണിക്കൂർ വരെയാണ്. ചിലി, ന്യൂസിലാൻഡ് തുടങ്ങിയ ലോകത്തിലെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളിൽ താമസിക്കുന്ന മുസ്‌ലിംകൾ ശരാശരി 12 മണിക്കൂർ ഉപവസിക്കും. ഐസ്‌ലാൻഡ്, ഗ്രീൻലാൻഡ് പോലുള്ള വടക്കേ അറ്റത്തുള്ള രാജ്യങ്ങളിൽ താമസിക്കുന്നവർ 17-ലധികം മണിക്കൂർ ഉപവാസം അനുഷ്ഠിക്കും.

അതേസമയം, ഏപ്രിൽ 20 മുതൽ ഓഗസ്റ്റ് 22 വരെ സൂര്യൻ അസ്തമിക്കാത്ത നോർവേയിലെ ലോങ്‌ഇയർബൈൻ പോലുള്ള വടക്കേയറ്റത്തെ നഗരങ്ങളിൽ, മക്കയിലേയോ സൗദി അറേബ്യയിലേയോ അടുത്തുള്ള മുസ്ലീം രാജ്യങ്ങളിലേയോ സമയക്രമം പാലിക്കാനാണ് ഇസ്‌ലാമിക പണ്ഡിതർ നൽകിയ നിർദേശം.

ലോകത്തെ വിവിധ നഗരങ്ങളിലെ നോമ്പ് സമയം

നുക്ക്, ഗ്രീൻലാൻഡ്: 17 മണിക്കൂർ
റെയ്ക്ജാവിക്, ഐസ്ലാൻഡ്: 17 മണിക്കൂർ
ഹെൽസിങ്കി, ഫിൻലാൻഡ്: 17 മണിക്കൂർ
സ്റ്റോക്ക്ഹോം, സ്വീഡൻ: 17 മണിക്കൂർ
ഗ്ലാസ്ഗോ, സ്കോട്ട്ലൻഡ്: 17 മണിക്കൂർ
ആംസ്റ്റർഡാം, നെതർലാൻഡ്സ്: 16 മണിക്കൂർ
വാർസോ, പോളണ്ട്: 16 മണിക്കൂർ
ലണ്ടൻ, യുകെ: 16 മണിക്കൂർ
അസ്താന, കസാക്കിസ്ഥാൻ: 16 മണിക്കൂർ
ബ്രസ്സൽസ്, ബെൽജിയം: 16 മണിക്കൂർ
പാരീസ്, ഫ്രാൻസ്: 15 മണിക്കൂർ
സൂറിച്ച്, സ്വിറ്റ്സർലൻഡ്: 15 മണിക്കൂർ
ബുക്കാറെസ്റ്റ്, റൊമാനിയ: 15 മണിക്കൂർ
ഒട്ടാവ, കാനഡ: 15 മണിക്കൂർ
സോഫിയ, ബൾഗേറിയ: 15 മണിക്കൂർ
റോം, ഇറ്റലി: 15 മണിക്കൂർ
മാഡ്രിഡ്, സ്പെയിൻ: 15 മണിക്കൂർ
സരജേവോ, ബോസ്നിയ ആൻഡ് ഹെർസഗോവിന: 15 മണിക്കൂർ
ലിസ്ബൺ, പോർച്ചുഗൽ: 14 മണിക്കൂർ
ഏഥൻസ്, ഗ്രീസ്: 14 മണിക്കൂർ
ബീജിംഗ്, ചൈന: 14 മണിക്കൂർ
വാഷിംഗ്ടൺ, ഡിസി, യുഎസ്: 14 മണിക്കൂർ
പ്യോങ്‌യാങ്, ഉത്തര കൊറിയ: 14 മണിക്കൂർ
അങ്കാറ, തുർക്കി: 14 മണിക്കൂർ
റബാത്ത്, മൊറോക്കോ: 14 മണിക്കൂർ
ടോക്കിയോ, ജപ്പാൻ: 14 മണിക്കൂർ
ഇസ്ലാമാബാദ്, പാകിസ്ഥാൻ: 14 മണിക്കൂർ
കാബൂൾ, അഫ്ഗാനിസ്ഥാൻ: 14 മണിക്കൂർ
ടെഹ്‌റാൻ, ഇറാൻ: 14 മണിക്കൂർ
ബാഗ്ദാദ്, ഇറാഖ്: 14 മണിക്കൂർ
ബെയ്റൂട്ട്, ലെബനൻ: 14 മണിക്കൂർ
ഡമാസ്കസ്, സിറിയ: 14 മണിക്കൂർ
കെയ്റോ, ഈജിപ്ത്: 14 മണിക്കൂർ
ജറുസലേം: 14 മണിക്കൂർ
കുവൈറ്റ് സിറ്റി, കുവൈറ്റ്: 14 മണിക്കൂർ
ഗാസ സിറ്റി, പലസ്തീൻ: 14 മണിക്കൂർ
ന്യൂഡൽഹി, ഇന്ത്യ: 14 മണിക്കൂർ
ഹോങ്കോംഗ്: 14 മണിക്കൂർ
ധാക്ക, ബംഗ്ലാദേശ്: 14 മണിക്കൂർ
മസ്‌കറ്റ്, ഒമാൻ: 14 മണിക്കൂർ
റിയാദ്, സൗദി അറേബ്യ: 14 മണിക്കൂർ
ദോഹ, ഖത്തർ: 14 മണിക്കൂർ
ദുബായ്, യുഎഇ: 14 മണിക്കൂർ
ഏഡൻ, യെമൻ: 14 മണിക്കൂർ
അഡിസ് അബാബ, എത്യോപ്യ: 13 മണിക്കൂർ
ഡാകർ, സെനഗൽ: 13 മണിക്കൂർ
അബുജ, നൈജീരിയ: 13 മണിക്കൂർ
കൊളംബോ, ശ്രീലങ്ക: 13 മണിക്കൂർ
ബാങ്കോക്ക്, തായ്‌ലൻഡ്: 13 മണിക്കൂർ
ഖാർത്തൂം, സുഡാൻ: 13 മണിക്കൂർ
ക്വാലാലംപൂർ, മലേഷ്യ: 13 മണിക്കൂർ
സിംഗപ്പൂർ: 13 മണിക്കൂർ
നെയ്‌റോബി, കെനിയ: 13 മണിക്കൂർ
ലുവാണ്ട, അംഗോള: 13 മണിക്കൂർ
ജക്കാർത്ത, ഇന്തോനേഷ്യ: 13 മണിക്കൂർ
ബ്രസീലിയ, ബ്രസീൽ: 13 മണിക്കൂർ
ഹരാരെ, സിംബാബ്‌വെ: 13 മണിക്കൂർ
ജോഹന്നാസ്ബർഗ്, ദക്ഷിണാഫ്രിക്ക: 13 മണിക്കൂർ
ബ്യൂണസ് അയേഴ്സ്, അർജന്റീന: 12 മണിക്കൂർ
സിയുഡാഡ് ഡെൽ എസ്റ്റെ, പരാഗ്വേ: 12 മണിക്കൂർ
കേപ് ടൗൺ, ദക്ഷിണാഫ്രിക്ക: 12 മണിക്കൂർ
മോണ്ടെവീഡിയോ, ഉറുഗ്വേ: 12 മണിക്കൂർ
കാൻബെറ, ഓസ്ട്രേലിയ: 12 മണിക്കൂർ
പ്യൂർട്ടോ മോണ്ട്, ചിലി: 12 മണിക്കൂർ
ക്രൈസ്റ്റ് ചർച്ച്, ന്യൂസിലാൻഡ്: 12 മണിക്കൂർ

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

സ്‌പോര്‍ട്ട് അഡ്മിഷൻ

നെന്മേനി ഗവ ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി ട്രേഡിലേക്ക് ഓഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ടി.സി, ഫീസ് സഹിതം കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-

വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് പിന്നാക്ക-മത ന്യൂനപക്ഷ വിഭാഗക്കാരില്‍ നിന്നും വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരും 18-60 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. ഫോണ്‍- 04935

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.