ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പാദനം/റീ പാക്കിംഗ്/റീ ലേബലിംഗ് എന്നിവയിലേര്‍പ്പെടുന്ന സ്ഥാപനങ്ങള്‍, വര്‍ഷത്തില്‍ രണ്ട് തവണയോ അല്ലെങ്കില്‍ ആറ് മാസത്തിലൊരിക്കലോ ഭക്ഷ്യവസ്തുക്കള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് https://foscos.fssai.gov.in ല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. എന്‍.എ.ബി.എല്‍ അംഗീകൃത ലബോറട്ടറി/ സ്ഥാപനത്തിന്റെ ഇന്‍ ഹൗസ് ലബോറട്ടറി/എഫ്.എസ്.എസ്.എ.ഐ നോട്ടിഫൈഡ് ലബോറട്ടറി എന്നിവിടങ്ങളില്‍ നിന്നുളള കെമിക്കല്‍ മൈക്രോ ബയോളജിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടുകള്‍ പോര്‍ട്ടല്‍ വഴി മാര്‍ച്ച് 31 നകം അപ്ലോഡ് ചെയ്യണം. ഫോണ്‍: 04935 294970.

ജനങ്ങൾക്ക് ഭീഷണിയായ തേനിച്ച കൂട് നീക്കം ചെയ്ത് പൾസ് എമർജൻസി ടീം കേരള
മീനങ്ങാടി : പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം നിരവധി പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്ത്. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ്







