വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നു; യു.എ.ഇയിലെ പ്രവാസികൾക്ക് ഇരുട്ടടി

ആവശ്യക്കാരുടെ എണ്ണം വർധിക്കുമ്പോൾ ടിക്കറ്റ് നിരക്കുകളും വർധിപ്പിച്ച് പ്രവാസികളെ പിഴിഞ്ഞെടുക്കുന്ന പതിവ് ഇത്തവണയും വിമാനക്കമ്പനികൾ തെറ്റിച്ചിട്ടില്ല. അവധി സീസൺ മുതലെടുത്ത് വിമാനക്കമ്പനികൾ അവയുടെ ടിക്കറ്റ് നിരക്കുകൾ അധികരിപ്പിച്ചിരിക്കുകയാണ് നിലവിൽ. ഇതോടെ യു.എ.ഇയിലെ സാധാരണക്കാരായ പ്രവാസികളാണ് ദുരിതത്തിലായിരിക്കുന്നത്. സാധാരണ നിരക്കിനേക്കാൾ ഇരട്ടിയോ അതിലധികമോ ആയാണ് ടിക്കറ്റ് നിരക്കുകൾ ഈ മാസം ഉയർന്നിരിക്കുന്നത്.

യു.എ.ഇയിൽ നിന്ന് നാട്ടിലേക്കും നാട്ടിൽനിന്ന് തിരിച്ച് യു.എ.ഇയിലേക്കുമുള്ള ടിക്കറ്റ് നിരക്കുകളിലാണ് ഇരട്ടിയിലധികം വർധനവ് കാണിക്കുന്നത്. അടുത്ത മാസത്തോടെ ഈ നിരക്കുകൾ ഇനിയും വർധിച്ചേക്കാമെന്നാണ് മേഖലയിൽനിന്ന് ലഭിക്കുന്ന സൂചന. യു.എ.ഇയിലെ സ്‌കൂളുകളിൽ അവധിക്കാലം ആരംഭിച്ചതും വിശുദ്ധ റമദാനുമെല്ലാം വിമാന നിരക്കുകളെ സാരമായി ബാധിച്ചിട്ടുണ്ട്. മധ്യവേനൽ അവധി കഴിയുന്നതുവരെ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നുതന്നെ നിൽക്കുകയും ചെയ്യും.

യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് വിമാന സർവീസുകൾ ഇല്ലാത്തതും നിരക്ക് ഉയരാനുള്ള പ്രധാന കാരണമാണ്. യുഎഇ-കേരളം സെക്ടറിൽ എയർ ഇന്ത്യ വിമാനങ്ങൾ പിൻവലിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് ആക്കുന്നതോടെ സീറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന വലിയ കുറവും വിലവർധനയ്ക്ക് കാരണമാകുന്നുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളിൽ യു.എ.ഇയിൽനിന്ന് കൊച്ചിയിലേക്ക് ശരാശരി 300 മുതൽ 320 ദിർഹം വരെയായിരുന്നു ടിക്കറ്റ് നിരക്കുകൾ. എന്നാൽ നിലവിൽ ഈ റൂട്ടിലെ ടിക്കറ്റുകൾക്ക് ഏകദേശം 650 ദിർഹത്തിനു മുകളിൽ പണം ചിലവഴിക്കേണ്ടി വരും.

അതേ സമയം ദുബൈയിൽനിന്ന് കരിപ്പൂരിലേക്ക് ഏകദേശം 700 ദിർഹമിനും മുകളിലാണ് നിരക്കുകൾ കാണിക്കുന്നത്. കുടുംബ സമേതം യാത്ര തിരിക്കുന്നവർക്ക് ഭീമമായ തുകയാണ് ഇതിനായി ചിലവഴിക്കേണ്ടി വരുന്നത്. നാട്ടിൽ നിന്ന് തിരിച്ച് യു.എ.ഇയിലേക്കെത്തണമെങ്കിൽ ഇതിലും വലിയ തുകകളാണ് ചിലവഴിക്കേണ്ടി വരുന്നത്.

കൊച്ചിയിൽ നിന്ന് ദുബൈയിലേക്കു വരാൻ കഴിഞ്ഞ മാസം ശരാശരി 10,000 രൂപയ്ക്ക് ലഭിച്ചിരുന്ന ടിക്കറ്റുകൾ, ഈ മാസം വൺവേക്ക് ശരാശരി 30,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. അതേ സമയം അബൂദബി, റാസൽഖൈമ, ഷാർജ എയർപോർട്ടുകളിലൂടെയാണെങ്കിൽ ദുബൈയെക്കാളും നേരിയ വെത്യാസമാണ് ടിക്കറ്റുകളിൽ കാണിക്കുന്നത്.

ഈ പ്രത്യേക സാഹചര്യത്തിൽ ഏകദേശം 15 മുതൽ 20 മണിക്കൂർ വരെ ദൈ്യർഘ്യമെടുത്ത് യു.എ.ഇയിലെത്തുന്ന കണക്ഷൻ ഫ്‌ളൈറ്റുകളെ ആശ്രയിക്കുകയാണ് പല പ്രവാസികളും. എല്ലാ സീസണുകളിലും പല ജനപ്രതിനിധികളും വിമാനക്കമ്പനികളുടെ ഈ കൊള്ളയ്ക്ക് അറുതിവരുത്തുമെന്ന് പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇത്തവണയും ഇതിനൊരു ശ്വാശത പരിഹാരം ഉണ്ടാവില്ലെന്ന് നമ്മൾ തിരിച്ചറിയാൻ ഇനിയുമെത്ര കാത്തിരിക്കണം.

ജനങ്ങൾക്ക് ഭീഷണിയായ തേനിച്ച കൂട് നീക്കം ചെയ്ത് പൾസ് എമർജൻസി ടീം കേരള

മീനങ്ങാടി : പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം നിരവധി പേർക്കാണ് ​തേനീച്ചയുടെ കുത്തേറ്റത്ത്. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ്

മൂലങ്കാവ് സ്കൂളിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം

മൂലങ്കാവ് ഗവ. ഹയർസെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു. വയനാടിന്റെ ചരിത്രവും സംസ്കാരവും ഐതിഹ്യവും കലയും നാട്ടറിവും പഠിക്കാൻ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ

രാവിലെ 9 മണിക്ക് മുമ്പ് രക്തസമ്മർദം കൂട്ടും ഈ ‘ഹെൽത്തി’ ബ്രേക്ക്ഫാസ്റ്റുകള്‍! ശ്രദ്ധിക്കാം

നിങ്ങളുടെ രക്തസമ്മർദം കൂട്ടുന്ന പ്രഭാതഭക്ഷണമാണോ രാവിലെ രുചിയോടെ കഴിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. ഇരുപത് വർഷമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ള രോഗികളെ പരിശോധിക്കുന്ന കാർഡിയോളജിസ്റ്റ് ഡോ സഞ്ജയ് ഭോജ് രാജാണ് നമ്മുടെ ‘ഹെൽത്തി’ ബ്രേക്ക്ഫാസ്റ്റുകൾ ചിലപ്പോൾ അപകടകാരിയുമാകാം എന്ന

21 ദിവസം അറബിക്കടലിൽ ഗതി കിട്ടാതെ അലഞ്ഞു കൊണ്ടിരുന്ന ചക്രവാതചുഴി ഒടുവിൽ കരകയറി’, കേരളത്തിൽ വരണ്ട അന്തരീക്ഷം തുടരും

ദിവസത്തെ ദീർഘയാത്രക്ക് ശേഷം അറബിക്കടലിലെ ചക്രവാതച്ചുഴി ഒടുവിൽ കരകയറി. കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 14 ന് രൂപപ്പെട്ട ചക്രവാതച്ചുഴി, 21 ദിവസത്തിനുശേഷം അറബിക്കടലിൽ

ഈ കാര്യം ചെയ്തില്ലെങ്കില്‍ ജനുവരി 1 മുതല്‍ നിങ്ങളുടെ പാൻ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

നമ്മുടെ ദൈനംദിന സാമ്ബത്തിക ഇടപാടുകളില്‍ പാൻ (പെർമനന്റ് അകൗണ്ട് നമ്ബർ) കാർഡിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ നമുക്കെല്ലാവർക്കും അറിയാം.നികുതി റിട്ടേണ്‍ സമർപ്പിക്കുന്നത് മുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതും ഉയർന്ന മൂല്യമുള്ള ഇടപാടുകള്‍ നടത്തുന്നതിനും വരെ പാൻ കാർഡ്

ഡയപ്പറുകൾ കുഞ്ഞുങ്ങളുടെ വൃക്കകളെ തകരാറിലാക്കുമോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ പിന്നെ ഡയപ്പറുകൾ വാങ്ങി കൂട്ടുക എന്നതാണ് മാതാപിതാക്കളുടെ പ്രധാന ടാസ്‌ക് എന്ന് വേണമെങ്കിൽ പറയാം. മൂന്നു വയസുവരെയും ഡയപ്പർ ഉപയോഗിക്കുന്നതാണ് പലരുടെയും രീതി. ഈ സാഹചര്യത്തിലാണ് ഡയപ്പറുകൾ കുഞ്ഞുങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.