ബത്തേരി കുപ്പാടിയിൽ വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച 18 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ.
ബത്തേരി കുപ്പാടി മീത്തൽ വീട്ടിൽ എംകെ രതീഷാണ് പിടിയിലായത്. ബത്തേരി എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ വി എ ഉമ്മർ, പ്രിവൻ്റീവ് ഓഫിസർ മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു എം ഡി, ഷിനോജ് എം ജെ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ രമ്യ ബി ആർ, സിത്താര കെ എം, ഡ്രൈവർ അൻവർ സാദത്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ