ലോക വനം ജലം കാലാവസ്ഥ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രേയസ് ചുള്ളിയോട് യൂണിറ്റ് നിറഞ്ഞൊഴുകട്ടെ,തെളിനീരോഴുകട്ടെ എന്ന പേരിൽ പാലാക്കുനി തോടും പരിസരവും വൃത്തിയാക്കി.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഒ.ജെ. ബേബി,ഉഷ ഷാജു എന്നിവർ സംസാരിച്ചു.അയൽക്കൂട്ട അംഗങ്ങളോടൊപ്പം ബാലജ്യോതി കുട്ടികളും പങ്കാളികളായി.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ
പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്
								
															
															
															
															






