രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടികളിൽ പ്രതിഷേധിച്ച് വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടത്തിവന്ന ഉപവാസ സമരം സമാപിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ.അബ്രാഹം വയനാട് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചന് നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്.

800 രൂപയിൽ നിന്ന് 10000 രൂപയിലേക്ക്: പഴയ വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ഫീ കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ; സാധാരണക്കാർക്ക് ഇരുട്ടടി
വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി. 20 വർഷത്തിനുമേല്‍ പഴക്കമുള്ള ഇരുചക്രവാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ ഫീസ് 500 രൂപയില്‍നിന്ന് 2000 രൂപയായും നാലുചക്രവാഹനങ്ങളുടേത് 800 രൂപയില്‍നിന്ന് പതിനായിരവുമായാണ് ഉയർത്തിയത്.ഓട്ടോറിക്ഷയുടേത് 800-ല്‍നിന്ന് 5000