മോഷണം പോയതും നഷ്ടമായതുമായ ഫോണ്‍ കണ്ടെത്താനുള്ള സംവിധാനവുമായി കേന്ദ്ര സർക്കാർ

ദില്ലി: കൈയ്യിൽ കിട്ടുന്ന ഫോൺ മോഷണ മുതലല്ലെന്ന് ഉറപ്പാക്കാനുള്ള സംവിധാനവുമായി കേന്ദ്ര ടെലികോം വകുപ്പ്. ഈ സംവിധാനം വഴി ഫോൺ നഷ്ടപ്പെട്ട ഒരാൾക്ക് അതിവേഗം പരാതി രജിസ്റ്റർ ചെയ്യാനാകും. ഫോൺ നഷ്ടപ്പെട്ടെന്ന് ഉറപ്പായാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നല്കുകയാണ് ആദ്യഘട്ടം. അതിനു ശേഷം വെബ്സൈറ്റിൽ പരാതി സ്വയം രജിസ്റ്റർ ചെയ്യണം. സെൻട്രൽ എക്വിപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) എന്ന പേരിലാണ് വെബ്‌സൈറ്റ് പ്രവർത്തിക്കുന്നത്. ഇന്റർനാഷനൽ മൊബൈൽ എക്വിപ്‌മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പർ ഉള്ള ഫോണുകളുടെ വിവരങ്ങൾ മാത്രമേ പുതിയ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാനാകൂ.

നഷ്ടമായ ഫോണിൽ ഉടമയുടെ സ്വകാര്യ വിവരങ്ങളടക്കം ധാരാളം ഡാറ്റകളുണ്ടാവാം. ഫോൺ നഷ്ടപ്പെട്ടതിനെ സംബന്ധിച്ച പരാതി സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ നമ്പറും പരാതിയുടെ ഡിജിറ്റൽ കോപ്പിയും ചേർക്കണം. ഐഎംഇഐ നമ്പറും നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ചിരിക്കുന്ന സിംകാർഡിലെ നമ്പറും (ഫോൺ നമ്പർ) ഇമെയിൽ അഡ്രസും നൽകിയാൽ നഷ്ടപ്പെട്ട ഫോൺ മറ്റാരും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താം. ഒടിപി ലഭിക്കാനായി, പ്രവർത്തിക്കുന്ന ഏതെങ്കിലും ഒരു ഫോൺ നമ്പറും നൽകണം.

ഫോൺ വാങ്ങിയപ്പോൾ ലഭിച്ച ബില്ലിലും ബോക്‌സിലും ഐഎംഇഐ നമ്പർ ഉണ്ടാകും. അല്ലെങ്കിൽ ‌-*#06# ഡയൽ ചെയ്താലും മതി. നോ യുവർ മൊബൈൽ (കെവൈഎം) സേവനവും ഉപയോഗപ്പെടുത്താം. https://www.ceir.gov.in/Device/CeirIMEIVerification.jsp സിഇഐആർ വെബ്‌സൈറ്റ് വഴിയും വിവരങ്ങൾ തേടാം.കെവൈഎം ആപ് ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും സേവനങ്ങൾ ലഭിക്കും. ഇത് കൂടാതെ എസ്എംഎസ് വഴിയും അറിയാനാകും.

കെവൈഎം എന്ന് ടൈപ് ചെയ്ത ശേഷം ഐഎംഇഐ നമ്പർ നൽകുക. ശേഷം 14422 എന്ന നമ്പറിലേക്ക് അയയ്ക്കുക. നഷ്ടപ്പെട്ട ഫോൺ തിരിച്ചുകിട്ടിയാൽ അൺ ബ്ലോക്ക് ചെയ്യാനും എളുപ്പമാണ്. റിക്വെസ്റ്റ് ഐഡി, മൊബൈൽ നമ്പർ, എന്തു കാരണത്താലാണ് അൺബ്ലോക് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങൾ നല്കിയാൽ മതിയാകും. https://bit.ly/3lDm3Aw എന്നതാണ് പുതിയ വെബ്‌സൈറ്റിന്റെ ഹോം പേജിലേക്കുള്ള ലിങ്ക്.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ

പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്

വീട്ടമ്മമാർക്ക് സൗജന്യ പി എസ് സി പരിശീലനം, വിജയ ജ്യോതി പദ്ധതിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുമന്ദം: സർക്കാർ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെൺകുട്ടികൾ, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി പോകുന്നത് സർവ്വസാധാരണമാണ്.

വയനാട് ജില്ലാ പോലീസിന്റെ കുതിപ്പിന് പുതു വേഗം

കൽപ്പറ്റ: ജില്ലയിൽ പുതുതായി അനുവദിച്ചു കിട്ടിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ, മേപ്പാടി,വൈത്തിരി, പടിഞ്ഞാറത്തറ, മാനന്തവാടി, പുൽപള്ളി, തിരുനെല്ലി, തൊണ്ടർനാട് സ്റ്റേഷനുകൾക്ക് ബൊലേറോ ജീപ്പുകളും

എംസിഎഫ് മെഗാ എക്സിബിഷൻ നവംബർ ആറു മുതൽ കൽപ്പറ്റയിൽ

കൽപ്പറ്റ : എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കൽപ്പറ്റ എം സി.എഫ് പബ്ലിക് സ്കൂൾ കാമ്പസിൽ നവംബർ 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സ്പോട്ട്ലൈറ്റ് മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

ഫാർമസ്യൂട്ടിക്സിൽ മാസ്റ്റർ ബിരുദവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന

ജില്ലയിൽ ആറു പേർക്ക് കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.