നാടിനെ നടുക്കി കൊലപാതകം; ഭാര്യാമാതാവിനെ വെട്ടിക്കൊന്ന മെഡിക്കൽകോളേജ് ജീവനക്കാരൻ ഭാര്യയെ വെട്ടിയശേഷം സ്വയം തീകൊളുത്തി.

അരുവിക്കരയിൽ ഭാര്യാമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) ആണ് കൊല്ലപ്പെട്ടത്.

കുടുംബ പ്രശ്നത്തെ തുടർന്നാണ് സംഭവം. ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ഭാര്യയെയും ഇയാൾ വെട്ടി പരിക്കേപിച്ചു പിന്നാലെ സ്വയംതീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ മെഡിക്കൽ കോളേജ് ജീവനക്കാരൻ അലി അക്ബറിന്റെയും ഭാര്യ മുംതാസിനെയും നില ഗുരുതരമാണ്.

ഇവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ തുടരുകയാണ്. ഇന്ന് രാവിലെ 4.30 നാണ് സംഭവമുണ്ടായത്. അലി അക്ബര്‍ മറ്റൊരു മുറിയില്‍ കിടന്നിരുന്ന ഭാര്യയുടെ അമ്മ താഹിറയെയാണ് ആദ്യം വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. വെട്ടേറ്റ താഹിറ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

തുടര്‍ന്ന് ഭാര്യ മുംതാസിനെയും അലി അക്ബർ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇവര്‍ സ്‌കൂള്‍ അധ്യാപികയാണ്.10 വർഷമായി കുടുംബ കോടതിയിൽ കേസ് നടക്കുകയാണ്. സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്തു.

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അലി അക്ബർ അടുക്കളയിൽ ഇരുന്ന മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തി. തുടർന്ന്, ഇവരുടെ മകളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ച് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അലി അക്ബര്‍ സര്‍വീസില്‍ നിന്നും നാളെ വിരമിക്കാനിരിക്കെയാണ് സംഭവം.സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്തു.

പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു.

കോളിയാടി: പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളയാടി കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കോളിയാടി ചെമ്പക ചുവട്ടിൽ കാറിനു സമീപം നിന്നിരുന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്ന്

കാട്ടിക്കുളം വയൽക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽ ക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62)

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; അപ്രഖ്യാപിത പവര്‍ക്കട്ടിൽ വ്യാപക പ്രതിഷേധം, ഉടൻ പരിഹരിക്കുമെന്ന് മന്ത്രി

ചൂടിന് പിന്നാലെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം. വൈകുന്നേരങ്ങളിലെ പവർക്കെട്ടിൽ പലയിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ കെഎസ്‍ഇബി ഓഫീസുകളിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കി. സംസ്‌ഥാനത്ത് അപ്രഖ്യാപിത

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 12 കേസുകൾ

സംസ്ഥാനത്ത് പാമ്പുകടി കേസുകള്‍ കൂടുന്നു. ഇന്ന്ലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് പന്ത്രണ്ടോളം കേസുകളാണ്. കോട്ടയത്തും കോഴിക്കോടും മൂന്നുവീതം പാമ്പുകടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാമ്പുകടി ഏറ്റതായി സംശയിക്കപ്പെടുന്നത് ഒന്‍പതോളം ആളുകള്‍ക്കാണ്.പാലക്കാട് വീടിനകത്ത് മൂര്‍ഖന്‍ പാമ്പിനെ

ഓർമ്മപ്പെരുന്നാളും യാത്രയയപ്പും നടത്തി

മാനന്തവാടി : കുണ്ടാല മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവ പള്ളിയിൽ പരിശുദ്ധ മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവായുടെയും മോർ ഗീവർഗീസ് സഹദായുടെയും ഓർമ്മ പെരുന്നാൾ നടത്തി . വികാരി ഫാ. ജോസഫ്

ഉന്നത വിജയം നേടിയവരെ ആദരിച്ചു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.