ഏപ്രിലിൽ ബിഗ് ടിക്കറ്റ് എടുത്ത് സ്വന്തമാക്കാം AED 15,000,000

ഏപ്രിൽ മാസം മുഴുവൻ ബിഗ് ടിക്കറ്റ് വാങ്ങുന്ന പത്ത് പേര്‍ക്ക് അടുത്ത ലൈവ് നറുക്കെടുപ്പിൽ വമ്പൻ സമ്മാനങ്ങള്‍ നേടാം. ഇത് കൂടാതെ എല്ലാവര്‍ക്കും ഓരോ ആഴ്ച്ചയും നടക്കുന്ന നറുക്കെടുപ്പുകളുടെ ഭാഗമായി AED 100,000 വീതം നേടാം.

ഗ്രാൻഡ് പ്രൈസിനൊപ്പം മെയ് മൂന്നിന് നടക്കുന്ന ലൈവ് നറുക്കെടുപ്പിൽ ഒൻപത് പേര്‍ക്ക് ഉറപ്പായ സമ്മാനങ്ങള്‍. രണ്ടാം സമ്മാനം AED 100,000, മൂന്നാം സമ്മാനം AED 90,000, നാലാം സമ്മാനം AED 80,000, അഞ്ചാം സമ്മാനം AED 70,000, ആറാം സമ്മാനം AED 60,000, ഏഴാം സമ്മാനം AED 50,000, എട്ടാം സമ്മാനം AED 40,000, ഒൻപതാം സമ്മാനം AED 30,000, പത്താം സമ്മാനം AED 20,000.

ഡ്രീം കാര്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് മെയ് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു മസെരാറ്റി ഗിബ്‍ലി അല്ലെങ്കിൽ ജൂൺ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു റേഞ്ച് റോവര്‍ വെലാര്‍ സ്വന്തമാക്കാം. ഒരു ഡ്രീം കാര്‍ ടിക്കറ്റിന് AED 150 ആണ്. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

ഏപ്രിൽ മൂന്നിന് നടക്കുന്ന ലൈവ് നറുക്കെടുപ്പിൽ ബിഗ് ടിക്കറ്റ് ആരാധകര്‍ക്കും പങ്കെടുക്കാം. രാത്രി 8.30-ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവൽസ് ഹാളിന് അടുത്താണ് നറുക്കെടുപ്പ്. പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് AED 10,000 സ്വന്തമാക്കാം. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ നറുക്കെടുപ്പ് കാണുന്നവര്‍ക്ക് Bouchra’s Big Question സെഗ്‍മെന്‍റിൽ പങ്കെടുത്ത് ഒരു ബിഗ് ടിക്കറ്റും ഒരു ഡ്രീം കാര്‍ ടിക്കറ്റും സ്വന്തമാക്കാം.

ബിഗ് ടിക്കറ്റുകള്‍ വാങ്ങാന്‍ ബിഗ് ടിക്കറ്റ് വെബ്സൈറ്റ് സന്ദര്‍ശിക്കാം. അല്ലെങ്കിൽ അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലുള്ള കൗണ്ടറുകള്‍ സന്ദര്‍ശിക്കാം.

ഏപ്രിൽ മാസത്തെ ആഴ്ച്ച നറുക്കെടുപ്പ് തീയതികള്‍

Promotion 1: 1st – 9th April & Draw Date – 10th April (Monday)
Promotion 2: 10th – 16th April & Draw Date – 17th April (Monday)
Promotion 3: 17th – 23rd April & Draw Date – 24th April (Monday)
Promotion 4: 24th –30th April & Draw Date – 1st May (Monday)

പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന Big Ticket നറുക്കെടുപ്പ് ടിക്കറ്റുകള്‍ അടുത്ത നറുക്കെടുപ്പ് തീയതിയിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്കും ഇവ പരിഗണിക്കുകയുമില്ല.

ടെൻഡർ ക്ഷണിച്ചു

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.

പടിഞ്ഞാറത്തറയിൽ തേനീച്ചയാക്രമണം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിന് സമീപം സർവേക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ തേനീച്ചയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബാണാസുര സാഗർ എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്ദീപ്, തിരുവനന്തപുരം മെഡിക്കൽ

വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു.

പുൽപ്പള്ളി: പുൽപ്പള്ളി പഴശി രാജാ കോളേജിലെ എംഎസിമൈക്രോ ബയോളജി വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. വണ്ടൂർ കുളിക്കാട്ടുപടി, നീലങ്കോടൻ വീട്ടിൽ ഹസ്‌നീന ഇല്യാസ് (23) അണ് മരിച്ചത്. ഇന്ന് വൈകിട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക്

ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന;നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകളുമായി കടയുടമ പിടിയിൽ

മേപ്പാടി: മേപ്പാടി ചുളിക്ക തറയിൽമറ്റം വീട്ടിൽ പ്രദീപ്‌ ജോണി(41)യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ നടത്തുന്ന ലോട്ടറി കടയും പരിസരവും പരിശോധന നടത്തിയതിൽ 150

മഹിളാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി “തെരഞ്ഞെടുപ്പിന് ഞങ്ങൾ തയ്യാർ” എന്ന പോഗ്രാം കൽപ്പറ്റ ഓഷ്യൻ ഹാളിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൽപ്പറ്റ നിയോജക

മാനന്തവാടി ടൗണിൽ തെരുവുനായ ശല്യം രൂക്ഷം; ഭയത്തോടെ കാൽനടയാത്രക്കാർ

മാനന്തവാടി: മാനന്തവാടി ടൗണിലെ മൈസൂർ റോഡ് ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ. രാത്രി ഏഴ് മണി കഴിഞ്ഞാൽ എട്ടും പത്തും നായ്ക്കൾ അടങ്ങുന്ന സംഘങ്ങൾ റോഡ് കയ്യടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രക്കാർക്കും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.