തെരഞ്ഞെടുപ്പ് റാലിക്കിടെ ജനങ്ങൾക്ക് നേരെ കറൻസി നോട്ടുകൾ എറിഞ്ഞു; വെട്ടിലായി ഡി കെ ശിവകുമാർ

ബം​ഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ജനങ്ങൾക്ക് നേരെ കറൻസി നോട്ടുകൾ എറിഞ്ഞ സംഭവത്തിൽ കോൺ​ഗ്രസ് കർണാടക അധ്യക്ഷൻ ഡി കെ ശിവകുമാറിനെതിരെ കേസ്. മാർച്ച് 29ന് മാണ്ഡ്യയിലാണ് സംഭവം നടന്നത്. ശിവകുമാറിനെതിരെ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പരാതി രജിസ്റ്റർ ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മാണ്ഡ്യ പൊലീസ് സ്റ്റേഷൻ കോടതി നിർദ്ദേശപ്രകാരം ശിവകുമാറിനെതിരെ കേസ് എടുത്തത്.

ബെവിനാഹള്ളിയിൽ പ്രചാരണ റാലിക്കിടെ, ബസിന് മുകളിൽ കയറി നിന്ന് ജനക്കൂട്ടത്തിലേക്ക് നോട്ടുകൾ വീശി‌യെറിയുന്ന ശിവകുമാറിന്റെ ദൃശ്യങ്ങൾ വൈറലാ‌യിരുന്നു. പ്രജ ധ്വനി യാത്രക്കി‌‌ടെയായിരുന്നു സംഭവം. എന്നാൽ, താൻ ജനങ്ങൾക്കു നേരെയല്ല നോട്ടുകൾ എറിഞ്ഞതെന്നാണ് ശിവകുമാറിന്റെ വാദം. റാലിയിൽ പങ്കെടുത്ത ജനങ്ങൾ ദൈവങ്ങളുടെ വി​ഗ്രഹം തലയിൽ ചുമന്നിരുന്നു. ഇതിന് നേരെ‌യാണ് താൻ പണം സമർപ്പിച്ചത് എന്നാണ് ശിവകുമാർ പറ‌യുന്നത്. അതേസമയം. റാലിയിൽ പങ്കെടുത്ത കലാകാരന്മാർക്ക് പണം നൽകുക മാത്രമാണ് ശിവകുമാർ ചെയ്തതെന്നാണ് കോൺ​ഗ്രസ് പ്രവർത്തകരുടെ വാദം.

കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി‌യായി ഒരുവിഭാ​ഗം വിലയിരുത്തപ്പെടുന്ന നേതാവാണ് ഡി കെ ശിവകുമാർ. കനക്പുര നിയോജക മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ഇക്കുറി ജനവിധി തേടുന്നത്. മെയ് 10നാണ് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. മെയ് 13ന് ഫലം പ്രഖ്യാപിക്കും. മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരിൽ ശിവകുമാറും സിദ്ധരാമയ്യയും തമ്മിൽ പോര് രൂക്ഷമാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇരുവരെയും ഒരേപോലെ മുൻനിരയിൽ നിർത്തി‌യാണ് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺ​ഗ്രസ് അധികാരത്തിൽ എത്തുമ്പോൾ മുഖ്യമന്ത്രി ആരാ‌യിരിക്കും എന്നത് ജനാധിപത്യപരമായി തീരുമാനിക്കും എന്നാണ് സിദ്ധരാമയ്യ പറയുന്നത്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ഇട‌പെടൽ ഉണ്ടാവില്ലെന്നും സിദ്ധരാമയ്യ കഴി‍ഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കാപ്പി കർഷക സെമിനാർ നാളെ

കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ, സ്ഥാനാർത്ഥികൾ 3164

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളപൊതുതെരഞ്ഞെടുപ്പിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിൽ ആകെ 4809 നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചു. 2229 പുരുഷന്മാരുടെയും 2580 സ്ത്രീകളുടെയും നാമനിർദ്ദേശ പത്രികകളാണ് സ്വീകരിച്ചത്. ജില്ലയിലെ 3 മുനിസിപ്പാലിറ്റികളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട–പുളിഞ്ഞാൽ–തോട്ടോളിപ്പടി റോഡിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നവംബർ 26 മുതൽ വാഹന ഗതാഗതം താത്കാലികമായി നിരോധിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

തദ്ദേശ തെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി ചുമതലയേറ്റു. തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റര്‍ അശ്വിൻ കുമാറാണ് ജില്ലയിലെ പൊതുനിരീക്ഷകൻ. കൽപ്പറ്റ

ജനസാഗരത്തെ സാക്ഷിയാക്കി ‘യെസ് ഭാരത് ഗ്രാൻഡ് വെഡ്ഡിംഗ് ഫ്ലോർ’ ഉദ്ഘാടനം: സുൽത്താൻ ബത്തേരിയിൽ ആവേശത്തിരയിളക്കി ഹനാൻ ഷായുടെ ടീം

വൈവാഹിക സ്വപ്നങ്ങൾക്ക് പുത്തൻ നിറമേകി ‘യെസ് ഭാരത്’ ഫാഷൻ ലോകത്തേക്ക് പുതിയ കാൽവെപ്പ് നടത്തി. സ്ഥാപനത്തിന്റെ ഏറ്റവും പുതിയ സംരംഭമായ ‘ഗ്രാൻഡ് വെഡ്ഡിംഗ് ഫ്ലോർ’ ഗംഭീരമായി ഉദ്ഘാടനം ചെയ്തപ്പോൾ, ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഒഴുകിയെത്തിയത്

സൗജന്യ ഹൃദയ ശസ്ത്രക്രിയ ‘സ്പന്ദനം’ ക്യാമ്പുമായി ആസ്റ്റർ വളന്റിയേഴ്‌സ്

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ആസ്റ്റർ വോളന്റിയേഴ്സും കൊച്ചി ആസ്റ്റർ മെഡിസിറ്റിയും കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി, 18 വയസ്സിൽ താഴെയുള്ള ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് ഹൃദയശാസ്ത്രക്രിയകൾ ആവശ്യമായി വന്നാൽ അവർക്ക് സൗജന്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.