വി​മാ​ന​ത്തിൽ നിന്ന് പുറത്തിറങ്ങിയ ആഷിക്കിന്റെയും നാദിർഷായുടെയും നടത്തത്തിൽ പന്തികേട്,​ പരിശോധനയിൽ കണ്ടെത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ​ 1.5​ ​കോ​ടി​യു​ടെ​ ​സ്വ​ർ​ണം​ ​

തിരുവനന്തപുരം ​:​ ​വി​ദേ​ശ​ത്ത് ​നി​ന്ന് ​ ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ 1.5​ ​കോ​ടി​ ​വി​ല വരുന്ന 1793​ ​ഗ്രാം​ ​സ്വ​ർ​ണം​ ​തി​രു​വ​ന​ന്ത​പു​രം​ ​രാ​ജ്യാ​ന്ത​ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​യ​ർ​ക​സ്റ്റം​സ് ​വി​ഭാ​ഗം​ ​പി​ടി​കൂ​ടി.​ ​ക​ട​ത്തി​ന് ​ശ്ര​മി​ച്ച​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​നാ​ദി​ർ​ഷാ​ ​ഇ​സു​ഖ​ക്ക്,​മു​ഹ​മ്മ​ദ് ​ആ​ഷി​ഖ് ​എ​ന്നി​വ​രെ​ ​അ​റ​സ്റ്ര് ​ചെ​യ്തു.​ ​

ജി​ദ്ദ​യി​ൽ​ ​നി​ന്നും​ ​കു​വൈ​റ്റ് ​വ​ഴി​ ​തി​ങ്ക​ളാ​ഴ്ച്ച​ ​പു​ല​ർ​ച്ചെ​ ​ര​ണ്ടോ​ടെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ ​ജ​സീ​റ​ ​എ​യ​ർ​വേ​യ്സി​ന്റെ​ ​ജെ.411​-ാം​ ​ന​മ്പ​ർ​ ​വി​മാ​ന​ത്തി​ലെ​ ​യാ​ത്ര​ക്കാ​രാ​യി​രു​ന്നു​ ​ഇ​വ​ർ.​ 4​ ​കാ​പ്സ്യൂ​ളു​ക​ളാ​ക്കി​ ​മി​ശ്രി​ത​ ​രൂ​പ​ത്തി​ൽ​ 1063.61​ ​തൂ​ക്കം​ ​വ​രു​ന്ന​ ​സ്വ​ർ​ണം​ ​മ​ല​ദ്വാ​ര​ത്തി​ൽ​ ​ഒ​ളി​പ്പി​ച്ചാ​ണ് ​നാ​ദി​ർ​ഷ​ ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ത്.​ ​സ​മാ​ന​രീ​തി​യി​ൽ​ ​മൂ​ന്ന് ​കാ​പ്സ്യൂ​ളു​ക​ളാ​യി​ 966.08​ ​ഗ്രാം​ ​സ്വ​ർ​ണ​മാ​ണ് ​ആ​ഷി​ക്ക് ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​ത്.​ ​ക​ട​ത്തു​ ​വി​വ​രം​ ​ല​ഭി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​എ​യ​ർ​ക​സ്റ്റം​സ് ​നി​രീ​ക്ഷ​ണം​ ​ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു.​

​വി​മാ​ന​ത്തി​ൽ​ ​നി​ന്ന് ​ ​പു​റ​ത്തെ​ത്തി​യ​ ​യാ​ത്ര​ക്കാ​രെ​ ​സി.​സി​ ​ടി.​വി​ ​കാ​മ​റ​ക​ളി​ലൂ​ടെ​ ​നി​രീ​ക്ഷി​ക്കു​ക​യും​ ​ല​ഗേ​ജു​ക​ൾ​ ​സ്ക്കാ​നിം​ഗി​ന് ​വി​ധേ​യ​മാ​ക്കു​ക​യും​ ​ചെ​യ്ത​പ്പോ​ഴാ​ണ് ​ആ​ഷി​ക്കി​ന്റെ​യും​ ​നാ​ദി​ർ​ഷ​യു​ടെ​യും​ ​ഭാ​വ​ത്തി​ലും​ ​ന​ട​ത്ത​യി​ലും​ ​പ​ന്തി​കേ​ട് ​തോ​ന്നി​യ​ത്.​ ​ഇ​തോ​ടെ​ ​ക​സ്റ്റം​സ് ​ഇ​വ​രെ​ ​കൂ​ടു​ത​ൽ​ ​നി​രീ​ക്ഷി​ച്ചു.​ ​എ​മി​ഗ്രേ​ഷ​ൻ​ ​പ​രി​ശോ​ധ​ന​ ​ക​ഴി​ഞ്ഞ് ​മെ​റ്റ​ൽ​ ​ഡി​റ്റ​ക്ട​ർ​ ​ഡോ​ർ​ ​വ​ഴി​ ​ഇ​രു​വ​രും​ ​പു​റ​ത്തേ​ക്ക് ​വ​ന്നെ​ങ്കി​ലും​ ​ഡി​റ്റ​ക്ട​റി​ൽ​ ​നി​ന്നും​ ​ബീ​പ്പ് ​ശ​ബ്ദ​മൊ​ന്നും​ ​കേ​ട്ടി​ല്ല.​ ​തു​ട​ർ​ന്ന് ​ഇ​വ​രെ​ ​സ​മീ​പി​ച്ച​ ​ക​സ്റ്റം​സ് ​അ​ധി​കൃ​ത​ർ​ ​ഇ​രു​വ​രെ​യും​ ​മാ​റ്റി​ ​നി​റു​ത്തി​ ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ഴും​ ​ത​ങ്ങ​ളു​ടെ​ ​പ​ക്ക​ൽ​ ​സ്വ​ർ​ണ​മി​ല്ലെ​ന്ന​ ​നി​ല​പാ​ടി​ലാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​വി​ശ​ദ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്‌​തോ​ടെ​ ​സ്വ​ർ​ണം​ ​മ​ല​ദ്വാ​ര​ത്തി​ൽ​ ​ഒ​ളി​പ്പി​ച്ച​താ​യി​ ​സ​മ്മ​തി​ച്ചു.​ഇ​രു​വ​രും​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​സം​ഘ​ങ്ങ​ളി​ലെ​ ​കാ​രി​യ​ർ​മാ​രാ​ണെ​ന്ന് ​ക​സ്റ്റം​സ് ​അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​ ​മാ​സം​ ​ക​സ്റ്റം​സ് ​പി​ടി​കൂ​ടി​യ​ 2731.50​ ​ഗ്രാം​ ​സ്വ​ർ​ണം​ ​കെ​മി​ക്ക​ൽ​ ​രൂ​പ​ത്തി​ൽ​ ​ര​ണ്ടു​പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​ ​വി​മാ​ന​ത്തി​ലെ​ ​സീ​റ്റി​ന​ടി​യി​ൽ​ ​ഒ​ളി​പ്പി​ച്ചു​ ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​വ​യാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പി​ടി​കൂ​ടി​യ​ ​ര​ണ്ടു​ ​കി​ലോ​ ​സ്വ​ർ​ണ​വും​ ​കെ​മി​ക്ക​ൽ​ ​രൂ​പ​ത്തി​ലാ​യി​രു​ന്നു.​

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു.

അമ്പലവയൽ: അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരിൽ നിന്നുള്ളവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്താണ് സംഭവം. ഓടുന്നതിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട

മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കൾ പിടിയിൽ

കൽപ്പറ്റ : മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത്‌ ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തിൽ വീട്ടിൽ അമീർ സുഹൈൽ (28) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.