ചുണ്ടേൽ: പുണ്യപുരാതനമായ ആനപ്പാറ ശ്രീ മാരിയമ്മൻ ക്ഷേത്ര പ്രതിഷ്ഠാദിന മഹോൽസവത്തിന് തുടക്കമായി. ക്ഷേത്രം മേൽശാന്തി സാജേഷ് ശർമ്മയുടെ നേതൃത്വത്തിൽ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു മഹോൽസവത്തോടനുബന്ധിച്ച് ഗ്രാമത്തിലെ മുതിർന്ന വ്യക്തികളെ ആദരിച്ചു പ്രധാന ദിവസമായ ഏപ്രിൽ 6ന് വ്യാഴാഴ്ച ഉച്ചക്ക് 12ന് ഉച്ചപൂജ അന്നദാനം,വൈകുന്നേരം 4 മണിക്ക് നടതുറക്കൽ,4.30 ന് തായമ്പക, 6.30-ന് ദീപാരാധന 7 മണിക്ക് ചുണ്ടേൽ ദേവീക്ഷേത്രത്തിലേക്ക് നഗര പ്രദക്ഷിണം. രാത്രി 10- മണിക്ക് ഭാരതാംബ കൂട്ടായ്മയുടെ വിവിധ ഇനം കലാപരിപാടികളും ഗാനമേളയും
7-ാം തീയതി പുലർച്ചെ കനലാട്ടം ഗുരുസി, രാവിലെ 7 മണിക്ക് കൊടിയിറക്കൽ, സമാപനം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്