എല്ലാവര്‍ക്കും നന്ദി; പൊന്നോമനകളുടെ വേര്‍പാട് കടിച്ചമര്‍ത്തി ഫൈസലും സുമയ്യയും വീട്ടിലെത്തി.

ജിദ്ദ- സൗദിയിലെ തായിഫില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസല്‍ അബ്ദുസലാമിനെയും കുടുംബത്തെയും നാട്ടിലെത്തിച്ചു. അപകടത്തില്‍ ഫൈസലിന്റെ രണ്ട് കുട്ടികളും ഭാര്യാ മാതാവുമാണ് മരിച്ചിരുന്നത്.

ഉംറ നിര്‍വഹിക്കാനായി ഖത്തറില്‍നിന്ന് വരുമ്പോഴായിരുന്നു തായിഫിനു സമീപം വാഹനം മറിഞ്ഞ് അപകടം. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കായിരുന്നു ഫൈസലിന്റേയും കുടുംബത്തിന്റേയും യാത്ര. അവിടെനിന്ന് കാര്‍ മാര്‍ഗം സ്വദേശമായ പാലക്കാട്ടേക്ക് പോയി.
തായിഫിലെ അമീര്‍ സുല്‍ത്താന്‍ ഹോസ്പിറ്റല്‍, കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ചികിത്സ കഴിഞ്ഞു ഒരാഴ്ച മക്കയില്‍ വിശ്രമിക്കുകയും കുടുംബം ഉംറ നിര്‍വഹിക്കുകയും ചെയ്ത ശേഷം ആയിരുന്നു യാത്ര .ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ ഏകോപന സമിതി അംഗവും ,സൗദി ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഫോറം എക്‌സിക്യൂട്ടീവ് അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി യാത്ര രേഖകള്‍ ശരിയാക്കുകയും കൂടെ വീടുവരെ അനുഗമിക്കുകയും ചെയ്തു.
ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ,തായിഫിലെ സാമൂഹിക പ്രവര്‍ത്തകര്‍, കെ.എ.എം.സി മലയാളീസ് (മക്ക ,ഖത്തര്‍ സോണ്‍ അംഗങ്ങള്‍ ),ഇരു ഹോസ്പിറ്റലിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ ,മഎന്നിവര്‍ക്ക് ഫൈസലും കുടുംബവും കൃതജ്ഞത അറിയിച്ചു.

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍

വോട്ടു ചോരിക്കെതിരെ ഒപ്പ് ശേഖരണം

വോട്ടു ചോരിക്കെതിരെ വൈത്തിരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. തരിയോട് മണ്ഡലം കാവുമന്ദം ടൗണിലായിരുന്നു ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാരൻറെ സമ്മതിദാനാവകാശം കള്ളത്തരത്തിലൂടെ തട്ടിയെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം

എം.ടി. ബി കേരള ട്രാക്ക് പരിശോദന നടത്തി

മാനന്തവാടി: എട്ടാമത് എം.ടി. ബി കേരള ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർണമെൻ്റിൻ്റെ ട്രാക്ക് പരിശോദന മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ച് നടന്നു. തുടർന്ന് ട്രാക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച പട്ടിക ജാതി – പട്ടിക വർഗ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.