എംആർപിയിൽ കൂടുതൽ വില നൽകേണ്ടി വരുന്നുണ്ടോ? എങ്ങനെ പരാതിപ്പെടാം

ദില്ലി: ഒരു കടയുടമ പരമാവധി ചില്ലറ വിൽപ്പന വിലയേക്കാൾ (എംആർപി) കൂടുതൽ തുക ഉത്പന്നത്തിന് ഈടാക്കുന്നുണ്ടോ? എങ്കിൽ അത് ഇന്ത്യയിൽ നിയമലംഘനമായി കണക്കാക്കപ്പെടും. കാരണം, ലീഗൽ മെട്രോളജി നിയമം, 2009 അനുസരിച്ച്, ഉൽപ്പന്നത്തിൽ അച്ചടിച്ചിരിക്കുന്ന എംആർപിയാണ് ഒരു ഉൽപ്പന്നത്തിന് ഉപഭോക്താവ് നൽകേണ്ട പരമാവധി വില.

എന്താണ് പരമാവധി റീട്ടെയിൽ വില അല്ലെങ്കിൽ എംആർപി?

ഒരു ഉൽപ്പന്നമോ സേവനമോ വാങ്ങുന്നതിന് ഉപഭോക്താവിൽ നിന്ന് ഈടാക്കാവുന്ന പരമാവധി വിലയാണ് പരമാവധി റീട്ടെയിൽ വില അല്ലെങ്കിൽ എംആർപി. എല്ലാ നികുതികളും ഉൽപ്പാദനച്ചെലവും ഗതാഗതച്ചെലവും നിർമ്മാതാവോ വിൽപ്പനക്കാരനോ നടത്തുന്ന മറ്റേതെങ്കിലും ചെലവുകളും ഉൾപ്പെടുത്തിയാണ് എംആർപി കണക്കാക്കുന്നത്.
ഉപഭോക്താവിന് മനസിലാക്കാൻ വേണ്ടി ഉത്പന്നത്തിന്റെ പാക്കേജിംഗിൽ എംആർപി സാധാരണയായി പ്രിന്റ് ചെയ്യാറുണ്ട്. ഇത് ഉപഭോക്താവിന് വില നോക്കി സാധനങ്ങൾ വാങ്ങാൻ പ്രയോജനം ചെയ്യാറുണ്ട്. ഒരു കടയുടമ എംആർപിയിൽ കൂടുതൽ വില ഈടാക്കുകയാണെങ്കിൽ എന്ത് ചെയ്യും?

ഒരു ഉപഭോക്താവ് എന്ന നിലയിൽ, കടയുടമ എംആർപിയേക്കാൾ കൂടുതൽ ഈടാക്കുന്നതായി നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ, കട സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ ലീഗൽ മെട്രോളജി വകുപ്പിൽ പരാതി നൽകാം.

ഉപഭോക്താക്കൾക്ക് ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈൻ നമ്പറായ – 1800-11-4000/ 1915-ൽ ബന്ധപ്പെടാനോ അല്ലെങ്കിൽ അവരുടെ ജില്ലയിലുള്ള ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകാനോ അവസരമുണ്ട്.

ഒരു ഉപഭോക്താവിന് 8800001915 എന്ന നമ്പറിൽ എസ്എംഎസ് അയയ്‌ക്കാനോ എൻസി എച്ച് ആപ്പ്, ഉമാങ് ആപ്പ് എന്നിവ വഴി പരാതി നൽകാനും കഴിയും. മാത്രമല്ല, ഉപഭോക്താക്കൾക്ക് https://consumerhelpline.gov.in/user/signup.php എന്നതിൽ രജിസ്റ്റർ ചെയ്തുകൊണ്ട് ഓൺലൈനായി പരാതി ഫയൽ ചെയ്യാനും സാധിക്കും. ഈ സാഹചര്യത്തിൽ, പരാതി നൽകാൻ ഒറ്റത്തവണ രജിസ്ട്രേഷൻ ആവശ്യമാണ്.

ഇതിനെല്ലാം ശേഷവും നിങ്ങളുടെ പരാതിക്ക് ഉത്തരം ലഭിച്ചില്ലെങ്കിൽ, നിങ്ങൾക്ക്, സ്റ്റേറ്റ് കമ്മീഷൻ, ജില്ലാ കമ്മീഷൻ തുടങ്ങിയ ഉപഭോക്തൃ കമ്മീഷനെ സമീപിക്കാവുന്നതാണ്.

അന്വേഷണത്തിന് ശേഷം നിയമലംഘനം കണ്ടെത്തിയാൽ, കടയുടമയ്ക്ക് പിഴ അടയ്‌ക്കേണ്ടതായി വരും. ഉപഭോക്താവിന് അമിതമായി ഈടാക്കിയ തുകയ്ക്ക് നഷ്ടപരിഹാരം ലഭിക്കാനും അർഹതയുണ്ട്.

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍

വോട്ടു ചോരിക്കെതിരെ ഒപ്പ് ശേഖരണം

വോട്ടു ചോരിക്കെതിരെ വൈത്തിരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. തരിയോട് മണ്ഡലം കാവുമന്ദം ടൗണിലായിരുന്നു ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാരൻറെ സമ്മതിദാനാവകാശം കള്ളത്തരത്തിലൂടെ തട്ടിയെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം

എം.ടി. ബി കേരള ട്രാക്ക് പരിശോദന നടത്തി

മാനന്തവാടി: എട്ടാമത് എം.ടി. ബി കേരള ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർണമെൻ്റിൻ്റെ ട്രാക്ക് പരിശോദന മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ച് നടന്നു. തുടർന്ന് ട്രാക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച പട്ടിക ജാതി – പട്ടിക വർഗ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.