കാശുവെച്ചുള്ള ഓൺലൈൻ കളിക്ക്‌ വിലക്ക്; അന്തിമവിജ്ഞാപനം കേന്ദ്രം പുറത്തിറക്കി

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ്‌ മേഖലയ്ക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി കേന്ദ്രം. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധിക്കും. ഇതുസംബന്ധിച്ച അന്തിമവിജ്ഞാപനം കേന്ദ്ര ഐ.ടി. മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കി. ജനുവരിയിലാണ് കരടുനയം പുറത്തിറക്കിയത്. 2021-ലെ ഐ.ടി. ഇന്റർമീഡിയറി ചട്ടങ്ങളിലാണു ഭേദഗതി കൊണ്ടുവരുന്നത്.

പതിനെട്ടുവയസ്സിൽതാഴെയുള്ള കുട്ടികൾക്ക് ഗെയിം കളിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതിവേണമെന്ന വ്യവസ്ഥയും ചട്ടത്തിലുണ്ട്. രാജ്യത്താദ്യമായാണ് ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണസംവിധാനം കൊണ്ടുവരുന്നതെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പത്രസമ്മേളനത്തിൽ പറഞ്ഞു.

വ്യവസായപ്രതിനിധികൾ, വിദ്യാഭ്യാസവിദഗ്ധർ, ശിശുവിദഗ്ധർ, മനഃശാസ്ത്രവിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടുന്ന സമിതിയായ സ്വയംനിയന്ത്രിത സംവിധാനമാണ്‌(എസ്.ആർ.ഒ.) കാര്യങ്ങൾ നിയന്ത്രിക്കുക. വാതുവെപ്പ് നടത്തുന്നുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിൽ ഏതെല്ലാം ഓൺലൈൻ ഗെയിമുകളാണ് അനുവദനീയമെന്ന് തീരുമാനിക്കുന്ന ചുമതല ഈ എസ്.ആർ.ഒ.കൾക്കായിരിക്കും.

പുതിയനയങ്ങൾ പാലിക്കാത്ത ഗെയിമിങ്‌ സ്ഥാപനങ്ങൾക്ക് സേഫ് ഹാർബർ പരിരക്ഷ നഷ്ടപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാരോ നിയമമോ ആവശ്യപ്പെടുമ്പോൾ ചട്ടവിരുദ്ധമായ ഉള്ളടക്കം നീക്കംചെയ്യുന്നതുവഴി കമ്പനികൾക്ക് ലഭിക്കുന്ന നിയമപരമായ സുരക്ഷയാണ് സേഫ് ഹാർബർ. നിലവിൽ പണം നിക്ഷേപിച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകൾക്കുമാത്രമാണ് നിയന്ത്രണമെന്ന് മന്ത്രി പറഞ്ഞു.

പ്രധാന നിർദേശങ്ങൾ

– ഓൺലൈൻ സേവനദാതാക്കളായ പ്ലാറ്റ്ഫോമുകൾ (ഇന്റർമീഡിയറികൾ) വഴി ഉപഭോക്താക്കൾക്ക് ദോഷം വരുത്തുന്നതോ എസ്.ആർ.ഒ. അംഗീകൃതമല്ലാത്തതോ ആയ ഓൺലൈൻ ഗെയിമുകൾ പബ്ലിഷ് ചെയ്യരുത്. പരസ്യവും പങ്കുവെക്കരുത്.

– ചൂതാട്ടവും വാതുവെപ്പും നടത്തുന്നില്ലെന്നും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും അന്വേഷിക്കാൻ സ്വയംനിയന്ത്രണ സംവിധാനത്തിന് പൂർണ അധികാരം.

– കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യരുത്. വിവരങ്ങൾ വസ്തുതാപരമായി പരിശോധിക്കാൻ ഫാക്ട് ചെക്കിങ് ഏജൻസികളെ നിയമിക്കും.

– എസ്.ആർ.ഒ. രജിസ്‌ട്രേഷൻ മാർക്ക് ഗെയിമിലുടനീളം പ്രദർശിപ്പിക്കണം. ഉപയോക്താക്കളുടെ ഫീസ്, പ്രവർത്തനരീതി തുടങ്ങിയവയും വ്യക്തമാക്കണം. നിയന്ത്രണങ്ങൾ, സ്വകാര്യതാനയം, സേവനകാലയളവ്, ഉപഭോക്താക്കളുമായുള്ള കരാറുകൾ തുടങ്ങിയവ ഉപഭോക്താക്കളെ അറിയിക്കണം.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.