ക്രെഡിറ്റ് കാർഡ് വേണ്ടി വരില്ല, ഇനി യുപിഐയിലൂടെയും വായ്പാ ഇടപാടുകൾ; പ്രഖ്യാപനവുമായി ആർബിഐ ഗവർണർ

ദില്ലി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി ക്രെഡിറ്റ് ലൈനുകൾ ഉപയോഗിക്കാമെന്ന് ആർബിഐ. ഇതിലൂടെ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡോ ബൈ നൗ പേ ലേറ്റര്‍ ഓപ്‌ഷനോ തെരഞ്ഞെടുക്കാതെ എളുപ്പത്തില്‍ യുപിഐ സംവിധാനം ഉപയോഗിക്കാം. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ സമിതി യോഗത്തിന്റെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനിടെയാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. “യുപിഐ മുഖേന ബാങ്കുകളിൽ മുൻകൂട്ടി അനുവദിച്ച ക്രെഡിറ്റ് ലൈനുകളുടെ പ്രവർത്തനം നടത്തുന്നതിലൂടെ യുപിഐയുടെ വ്യാപ്തി വിപുലീകരിക്കും.

നിലവിൽ ഡെപ്പോസിറ്റ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് യുപിഐ ഇടപാടുകൾപ്രവർത്തിച്ചിരുന്നത്. എന്നാൽ ഇനി ക്രെഡിറ്റ് ലൈനുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താം. റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് യുപിഐ ഇടപാടുകൾക്ക് ആർബിഐ അനുമതി നൽകിയിരുന്നു.

ബാങ്കുകൾ മുന്‍കൂട്ടി അനുവദിക്കുന്ന വായ്പാ തുകയില്‍ നിന്നാണ് ഇടപാട് നടത്താൻ സാധിക്കുക. ഇതിലൂടെ ബാങ്കുകള്‍ക്ക് നേരിട്ട് ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന് സമാനമായ സേവനം നല്‍കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബാങ്കുകൾക്ക് ഇതിനായി പ്രത്യേക സംവിധാനങ്ങൾ സജ്ജമാക്കേണ്ട ആവശ്യം വരുന്നില്ല. ഉപഭോക്താക്കൾക്കും വളരെ എളുപ്പം ഉപയോഗിക്കാം.

ഡിജിറ്റല്‍ വായ്പാ മേഖലയില്‍ പുതിയ വഴിത്തിരിവാകും ആർബിഐയുടെ ഈ പ്രഖ്യാപനം. ഇതിലൂടെ കാര്‍ഡുകളുടെ എണ്ണം കുറച്ച് കൊണ്ടുവരാൻ സാധിക്കും. തടസ്സങ്ങളില്ലാതെ ഇടപാട് സാധ്യമാക്കാന്‍ യുപിഐ വഴി കഴിയും.

രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകളുടെ സ്വീകര്യാത കൂടും. നിലവിൽ 250 ദശലക്ഷത്തിലധികം ഉപയോക്താക്കളും 5 കോടി വ്യാപാരികളും പേയ്മെന്റുകൾക്കായി യുപിഐ ഉപയോഗിക്കുണ്ട്. ഈ വർഷം ജനുവരിയിൽ യുപിഐ ഉപയോഗിച്ച് ഏകദേശം 8038.59 ദശലക്ഷം ഇടപാടുകളാണ് നടത്തിയത്. അടുത്ത നാല് വർഷത്തിനുള്ളിൽ ഇടപാടുകളുടെ എണ്ണം 16 ശതമാനം വർധിക്കുമെന്നാണ് ആർബിഐ പ്രതീക്ഷിക്കുന്നത്.

അപ്രന്റീസ് നിയമനം: അഭിമുഖം നാലിന്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റീസുമാരെ നിയമിക്കുന്നു. ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. പ്രായപരിധി 30 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ

വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. അജിത് പവാർ സഞ്ചരിച്ച വിമാനം ബാരാമതിയിൽ ലാൻഡിങിനിടെ തകർന്ന് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അജിത് പവാറിനെ ആശുപ്രതിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്നവരുടെയും നില ഗുരുതരമാണ്.

രാഹുലിന് ആശ്വാസം; മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം

ബലാത്സംഗ കേസിൽ ജയിലി ൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ബലാത്സംഗ കേസിൽ ഡിജിറ്റൽ തെളിവുക ളുടെ ആധികാരികത സംബന്ധിച്ച് പ്രോസി

അധ്യാപക നിയമനം

മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ് വിഭാഗത്തില്‍ അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 29 ന് രാവിലെ 11.30 സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

ദേശീയ ബാലിക ദിനം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി ട്രൈബൽ ജി.ആർ സിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി വാകേരി പ്രീ- മെട്രിക് ഹോസ്റ്റലിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം, പോക്സോ കേസുകളിലെ

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ-ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0 യിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.