ബത്തേരി : ഏപ്രിൽ 18ന് സുൽത്താൻ ബത്തേരി അൽഫോൻസാ കോളേജിൽ വച്ചു നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചേർന്ന സംഘാടക സമിതി യോഗം ലോട്ടറി ക്ഷേമ നിധി ഡയറക്ടർ ബോർഡ് അംഗം ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാനായി ബത്തേരി നഗരസഭ ചെയർമാൻ ടികെ രമേശനേയും ജനറൽ കൺവീനറായി ജിഷ്ണു ഷാജിയെയും തിരഞ്ഞെടുത്തു. 101 അംഗ കമ്മിറ്റിയിൽ 31 അംഗ എക്സിക്യൂട്ടീവിനെ തിരഞ്ഞെടുത്തു. ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഉദ്ഘാടനം ചെയ്യുന്നത്.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്