40കാരന്റെ മെയ്‌വഴക്കം കാണേണ്ടത് തന്നെ! ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് അമിത് മിശ്രയുടെ ക്യാച്ച്

ലഖ്‌നൗ: ഐപിഎല്‍ പ്രഥമ സീസണ്‍ തൊട്ട് അമിത് മിശ്ര വിവിധ ടീമുകളുടെ ഭാഗമാണ്. കഴിഞ്ഞ സീസണില്‍ മാത്രമാണ് അദ്ദേഹത്തെ ആരും താരലേലത്തില്‍ സ്വന്തമാക്കാതിരുന്നത്. ഇതിനിടെ ഡല്‍ഹി കാപിറ്റല്‍സ്, ഡെക്കാണ്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്ക് വേണ്ടി അദ്ദേഹം കളിച്ചു.

ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിന് വേണ്ടിയും. ലഖ്‌നൗ ജേഴ്‌സിയില്‍ ഇന്ന് അദ്ദേഹത്തിന്റെ അരങ്ങേറ്റമായിരുന്നു. രണ്ട് വിക്കറ്റോടെ അദ്ദേഹം അരങ്ങേറ്റം കെങ്കേമമാക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം ഉള്‍പ്പെട്ട മറ്റൊരു വീഡിയോയാണ് ഇന്ന് സോഷ്യല്‍ വൈറലാകുന്നത്. ഹൈദരാബാദ് താരം രാഹുല്‍ ത്രിപാഠിയെ പുറത്താക്കാനെടുത്ത ക്യാച്ചായിരുന്നു അത്.

യാഷ് ഠാക്കൂറിന്റെ സ്ലോ ബൗണ്‍സ് അപ്പര്‍ കട്ട് ചെയ്യാനാണ് ത്രിപാഠി ശ്രമിച്ചത്. എന്നാല്‍ കൃത്യമായ കണക്ഷന്‍ കിട്ടിയില്ല. ഷോര്‍ഡ് തേര്‍ഡ്മാനിലുണ്ടായിരുന്നു മിശ്ര ഇടത്തോട്ട് ഡൈവ് ചെയ്ത് പന്ത് കയ്യിലൊതുക്കി. 40 കാരായ മിശ്ര അത്തരത്തിലൊരു ക്യാച്ചെടുക്കുമെന്ന് ക്രിക്കറ്റ് ആരാധകര്‍ കരുതിയത് പോലുമില്ല.

മിശ്രയുടെ രണ്ട് വിക്കറ്റിന് പുറമെ ക്രുനാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതോടെ ടോസ് നേടി ബാറ്റിംഗിനെത്തിയ ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 41 പന്തില്‍ 35 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയാണ് ടോപ് സ്‌കോറര്‍. അന്‍മോല്‍പ്രീത് സിംഗ് (31) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

മൂന്നാം ഓവറില്‍ തന്നെ ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടമായി. പാണ്ഡ്യയുടെ പന്തില്‍ ഷോര്‍ട്ട് കവറില്‍ മാര്‍കസ് സ്‌റ്റോയിനിസ് ക്യാച്ച് നല്‍കിയാണ് അഗര്‍വാള്‍ മടങ്ങിയത്. എട്ടാം ഓവറില്‍ അന്‍മോല്‍പ്രീതിനെ ക്രുനാല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടടുത്ത പന്തില്‍ എയ്ഡന്‍ മാര്‍ക്രം (0) ബൗള്‍ഡായി. ടീമിന്റെ ക്യാപ്റ്റനായുള്ള മാര്‍ക്രമിന്റെ അരങ്ങേറ്റം അദ്ദേഹം മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാായി. ഹാരി ബ്രൂക്കാവട്ടെ (3) രവി ബിഷ്‌ണോയിക്ക് വിക്കറ്റ് നല്‍കി. നിക്കോളാസ് പുരാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു ബ്രൂക്കിനെ.

28 പന്തുകള്‍ നേരിട്ട വാഷിംഗ്ടണ്‍ സുന്ദറിന് ഒരു ബൗണ്ടറി പോലും നേടാനായില്ല. 16 റണ്‍സെടുത്ത സുന്ദര്‍, മിശ്രയുടെ പന്തില്‍ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നല്‍കി. ആദില്‍ റഷീദിനേയും (4) മിശ്ര മടക്കി. ഉമ്രാന്‍ (0) റണ്ണൗട്ടായി. അബ്ദുള്‍ സമദാണ് (10 പന്തില്‍ 21) സ്‌കോര്‍ 100 കടത്താന്‍ സഹായിച്ചത്. ഭുവനേശ്വര്‍ കുമാര്‍ (0) പുറത്താവാതെ നിന്നു.

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ പനവല്ലി, തിരുനെല്ലി, അപ്പപ്പാറ, അരണപ്പാറ, തോൽപെട്ടി, നരിക്കൽ, വെള്ളറ പ്രദേശങ്ങളിൽ നാളെ (ഒക്ടോബര്‍ 30) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ

മുഖം മിനുക്കി കൽപ്പറ്റ നഗരസഭാ കാര്യാലയം: പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ

കൽപ്പറ്റ: മുഖം മിനുക്കി കൽപ്പറ്റ നഗരസഭാ കാര്യാലയം. നിർമ്മാണം പൂർത്തിയാക്കിയ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ നടക്കും. കൽപ്പറ്റ നഗരത്തിൽ അഴുക്ക് ചാൽ നിർമ്മാണം, ഫുട്പാത്ത് കൈവരി നിർമ്മാണം എന്നിവ പൂർത്തിയാക്കി പൂച്ചട്ടികൾ വച്ച്

അധ്യാപക നിയമനം

കണിയാമ്പറ്റ ഗവ. യുപി സ്കൂളിൽ നിലവിൽ ഒഴിവുള്ള യുപിഎസ് ടി ഹിന്ദി തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം ഒക്ടോബർ 31 വെള്ളി രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി

‘അർജന്റീന ടീമും മെസിയും കേരളത്തിലേക്ക് വരില്ല’; സ്ഥിരീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മെസിയും അർജന്റീന ടീമും കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെസി എത്തില്ലെന്ന കാര്യം ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി.കലൂർ സ്റ്റേഡിയം മുഴുവൻ സ്പോൺസർക്ക് വിട്ടുകൊടുക്കില്ലെന്നും, സ്പോൺസർ എത്തിയതത് നവീകരണ പ്രവർത്തനങ്ങൾക്കായാണെന്നും

എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; മാര്‍ച്ച് 5ന് തുടങ്ങും, ഫലപ്രഖ്യാപനം മെയ് 8 ന്

തിരുവനന്തപുരം: 2026 ലെ എസ്എസ് എല്‍ സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 5 ന് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കും. മാര്‍ച്ച് 30 ന് പരീക്ഷ അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍

അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി

പുൽപ്പള്ളി കാപ്പിക്കുന്ന് കാരക്കാട്ട് ഇലഞ്ഞിക്കൽ അഡ്വ. മനോജി (52) നെയാണ് കാപ്പിക്കുന്നിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.ഭാര്യ ഷിമ. മക്കൾ നിരഞ്ജനൻ , നന്ദു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.