ഭക്ഷണം കളയാതിരിക്കാന്‍ സദ്യയുടെ ബാക്കി രാത്രിയും വിളമ്പാന്‍ വാശിപിടിച്ചു; കോലിയോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് സുരേഷ് പിള്ള.

ഷെഫ് സുരേഷ് പിള്ളയെ അറിയാത്ത മലയാളികള്‍ ചുരുക്കമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ഷെഫ് സുരേഷ് പിള്ള. ഇപ്പോഴിതാ ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ആണ് ശ്രദ്ധേയമാകുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കൊപ്പമുള്ള ചിത്രം ആണ് സുരേഷ് പിള്ള ഇപ്പോൾ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഒപ്പം കോലിയെ കുറിച്ചും അദ്ദേഹം കുറിച്ചിട്ടുണ്ട്.

കോലി വെജിറ്റേറിയന്‍ ആണെന്ന് അറിയാത്ത ആരാധകര്‍ കുറവായിരിക്കും. കോലിക്ക് തനി നാടന്‍ സദ്യ വിളമ്പിയ അനുഭവം ആണ് സുരേഷ് പിള്ള പങ്കുവച്ചത്. 2018-ല്‍ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം കളിക്കാനെത്തിയതായിരുന്നു ഇന്ത്യന്‍ ടീം.

തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ താമസിച്ച ഇന്ത്യന്‍ ടീമിന് ഭക്ഷണം ഒരുക്കിയത് സുരേഷ് പിള്ളയായിരുന്നു. അന്നത്തെ അനുഭവമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചത്. മറ്റു താരങ്ങള്‍ക്ക് വിവിധ മത്സ്യവിഭവങ്ങള്‍ ഒരുക്കിയപ്പോള്‍ കോലിക്ക് 24 കൂട്ടുള്ള സദ്യയാണ് ഉണ്ടാക്കിയത്.

അന്ന് ഉച്ചയ്ക്ക് കോലി അത് കഴിച്ചെന്നും ബാക്കിയുള്ള ഭക്ഷണം കളയാതെ രാത്രിയും വിളമ്പണമെന്ന് വാശി പിടിച്ചെന്നും സുരേഷ് പിള്ള പോസ്റ്റില്‍ വ്യക്തമാക്കി.

‘അറബിക്കടലില്‍ നിന്നും അഷ്ടമുടിക്കായലില്‍ നിന്നും പിടിച്ച മത്സ്യങ്ങള്‍ കൊണ്ടുവന്ന് സമൃദ്ധമായ സീഫുഡ് തളിക ഞങ്ങള്‍ ഇന്ത്യന്‍ ടീമിനായി ഒരുക്കി. വെജിറ്റേറിയന്‍ ആയതിനാല്‍ സദ്യ ഒരുക്കാം എന്ന് ഞാന്‍ കോലിയോട് പറഞ്ഞു.

അദ്ദേഹം വളരേയധികം താത്പര്യത്തോടെ യെസ് എന്ന് പറഞ്ഞു. അത് എന്റെ കാതുകള്‍ക്ക് സംഗീതം പോലെയായിരുന്നു. 24 കൂട്ടുള്ള ഒരു സദ്യതന്നെ അദ്ദേഹത്തിന് മാത്രമായി പ്രത്യേകമായി ഞങ്ങള്‍ ഒരുക്കി. ഒരാള്‍ക്ക് മാത്രമായി സദ്യ ഒരുക്കുക എന്നത് എളുപ്പമല്ല. എന്നിട്ടും ഞങ്ങള്‍ അത് ചെയ്തു. ഞാന്‍ തന്നെ അദ്ദേഹത്തിന്റെ മുറിയിലെത്തി ഭക്ഷണം വിളമ്പിക്കൊടുത്തു. എന്നാല്‍ പിന്നീടുണ്ടായ കാര്യങ്ങള്‍ എന്നെ അദ്ഭുതപ്പെടുത്തി

‘ബാക്കിയുള്ള ഭക്ഷണം നിങ്ങള്‍ എന്താണ് ചെയ്യുക?’ എന്ന് കോലി എന്നോട് ചോദിച്ചു. ഒറ്റ നേരത്തേക്കുള്ള ഭക്ഷണം ആയതിനാല്‍ അത് കളയുമെന്ന് വേദനയോടെ കോലിയോട് പറഞ്ഞു. ഉടന്‍തന്നെ അദ്ദേഹം പറഞ്ഞു. ‘ബാക്കി എനിക്ക് രാത്രി കഴിക്കാമോ?’ അതിഥികള്‍ക്ക് നല്‍കുന്ന ഭക്ഷണം സൂക്ഷിച്ചുവെയ്ക്കരുതെന്ന് ഹോട്ടലിന്റെ കര്‍ശനമായ ഭക്ഷ്യസുരക്ഷാ നിയമമുണ്ടായിരുന്നു. അതോടൊപ്പം താരങ്ങള്‍ക്ക് നല്‍കേണ്ട ഭക്ഷണത്തെ കുറിച്ച് ബി.സി.സി.ഐയുടേയും മാര്‍ഗനിര്‍ദേശങ്ങളുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കേണ്ടി വന്നു. എന്നാല്‍ അദ്ദേഹത്തിനുവേണ്ടി തയ്യാറാക്കിയ ഭക്ഷണം കളയരുതെന്ന ഉറച്ച നിലപാടിലായിരുന്നു കോലി. ബാക്കി സദ്യ രാത്രി തരണമെന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു. ഒടുവില്‍ ഞങ്ങള്‍ക്ക് അതിന് വഴങ്ങേണ്ടി വന്നു.

അദ്ദേഹത്തെപ്പോലെ വിജയം കൈവരിച്ച ഒരു മനുഷ്യന്‍, പണത്തിന് നല്‍കാവുന്നതെല്ലാം വാങ്ങാന്‍ സാധിക്കുന്ന ഒരാള്‍, അദ്ദേഹത്തിന്റെ ബാക്കി വന്ന ഭക്ഷണം വീണ്ടും വിളമ്പാന്‍ ആവശ്യപ്പെടുന്നു. ഭക്ഷണം പാഴായിപ്പോകാതിരിക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം സംഭവിച്ചത് അടച്ചിട്ട മുറിക്കയ്ക്കത്താണെന്ന് ഓര്‍ക്കണം. അതൊന്നും ക്യാമറയ്ക്ക് വേണ്ടിയുള്ള കളിയല്ലായിരുന്നു. അതാണ് പച്ചയായ വിരാട് കോലി’ – സുരേഷ് പിള്ള കുറിച്ചു.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ

ആചാരസ്ഥാനികര്‍, കോലധാരികളുടെ വേതനം

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍, കോലധാരികള്‍ എന്നിവര്‍ 2025 മാർച്ച് മുതല്‍ 2025 ജൂലൈ വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോര്‍ഡില്‍

ടെൻഡർ ക്ഷണിച്ചു

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ സിലിണ്ടറുകൾ നിറച്ച് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികൾ/ വ്യക്തികൾ നിന്നും ടെൻഡർ ക്ഷണിച്ചു. സ്ഥാപനങ്ങൾക്ക് ഓക്സിജൻ വിതരണം ചെയ്യുന്നതിൽ കുറഞ്ഞത് മൂന്ന് വർഷത്തെ

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്

എംഎൽഎ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ മതിശ്ശെരി കാപ്പുക്കുന്ന്‌- മനക്കൽ പുതിയ കോളനി റോഡിന്റെ ടാറിങ് പ്രവൃത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ടി സിദ്ദിഖ് എംഎല്‍എയുടെ

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.