തൃശൂർ,കോഴിക്കോട് പാലക്കാട് ജില്ലകളിൽ അപകടകരമായ നിലയിൽ താപനില ഉയരും; ജാഗ്രത നിർദേശവുമായി കാലാവസ്ഥ വകുപ്പ്.

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ താപനില ഉയരുമെന്ന് കാലാവസ്ഥ പഠന വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എന്നീ ജില്ലകളിൽ 55 ഡിഗ്രി സെൽഷ്യസിനും മുകളിൽ താപനില ഉയരുമെന്നാണ് അറിയിപ്പ്.

ജില്ലകളിലെ താപസൂചിക അപകടകരമായ നിലയിൽ ഉയരാനാണ് സാധ്യതയെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തരീക്ഷ ഈ‍ർപ്പം, താപനില എന്നിവ കണക്കിലെടുത്ത് അനുഭവപ്പെടുന്ന ചൂട് രേഖപ്പെടുത്തുന്നതാണ് താപസൂചിക.

മൂന്ന് ജില്ലകളിലും ഇത് 58 ഡിഗ്രി സെൽഷ്യസിൽ ഉയരും. പകൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. നി‍ർജലീകരണവും സൂര്യതാപവും വരാതെ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതേസമയം കൊല്ലം മുതൽ കോഴിക്കോടുവരെയുള്ള ജില്ലകളിൽ പകൽ സമയത്ത് താപനില ഉയരുമെന്ന് കാലാവസ്ഥാ പഠന വകുപ്പ് അറിയിച്ചു.

കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള സ്ഥലങ്ങളിലും പകൽ താപനില 35നും 38നും ഇടയിലായിരിക്കും. താപസൂചികയുടെ അടിസ്ഥാനത്തിൽ 52 മുതൽ 54 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും പ്രദേശങ്ങളിൽ ചൂട് അനുഭവപ്പെടുക.

അതേസമയം വേനൽ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 ഡിഗ്രിവരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലകളിൽ വരുന്ന മൂന്നുദിവസങ്ങളിൽ വേനൽ മഴ തുടരുമെന്നും ഇതിനാൽ ജാഗ്രത പുലർ‍ത്തണമെന്നും കാലാസ്ഥ വകുപ്പ് അറിയിച്ചു.

അപ്രന്റീസ് നിയമനം: അഭിമുഖം നാലിന്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റീസുമാരെ നിയമിക്കുന്നു. ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. പ്രായപരിധി 30 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ

വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. അജിത് പവാർ സഞ്ചരിച്ച വിമാനം ബാരാമതിയിൽ ലാൻഡിങിനിടെ തകർന്ന് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അജിത് പവാറിനെ ആശുപ്രതിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്നവരുടെയും നില ഗുരുതരമാണ്.

രാഹുലിന് ആശ്വാസം; മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം

ബലാത്സംഗ കേസിൽ ജയിലി ൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ബലാത്സംഗ കേസിൽ ഡിജിറ്റൽ തെളിവുക ളുടെ ആധികാരികത സംബന്ധിച്ച് പ്രോസി

അധ്യാപക നിയമനം

മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ് വിഭാഗത്തില്‍ അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 29 ന് രാവിലെ 11.30 സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

ദേശീയ ബാലിക ദിനം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി ട്രൈബൽ ജി.ആർ സിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി വാകേരി പ്രീ- മെട്രിക് ഹോസ്റ്റലിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം, പോക്സോ കേസുകളിലെ

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ-ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0 യിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.