വെള്ളമുണ്ട:ഉപരിപഠനത്തിനു വേണ്ടിയും
ജോലി സംബന്ധമായതും
സർക്കാർ സേവനങ്ങളെ കുറിച്ചുള്ളതുമായ അറിവുകൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ ഷീൻ ഇന്റർനാഷണൽ സൊസൈറ്റി ക്രമീകരിക്കുന്ന സൗജന്യ സേവന പദ്ധതിയായ’ഷീൻ മെസ്സഞ്ചർ’ ലോഗോ പ്രകാശനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ഷീൻ എം.ഡി മുഹമ്മദ് റാഫി കെ.ഇ ലോഗോ ഏറ്റുവാങ്ങി.അലിഷാൻ ടി. കെ, റഫ്‌നസ് മക്കിയാട്, മുഹമ്മദ് ഷാഫി, കെ. ഫസലുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.