കൽപ്പറ്റ:ആരോഗ്യ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ
സംഘടിപ്പിച്ച ഇഫ്താർ മീറ്റും സൗഹൃദ സംഗമവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ ഗ്രൂപ്പ് ഓഫ് ക്ലിനിക്സ് മാനേജിങ് ഡയറക്ടർ
ഡോ.മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു.
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ്,ടി.വി രവീന്ദ്രൻ, ആരോഗ്യ ഡയറക്ടർ
ഇബ്നു ബാസ്,റസാഖ്.കെ.ഡോ അബൂബക്കർ സീഷാൻ, സജി കവനാകുടി, ഹൈറുദ്ധീൻ. കെ
തുടങ്ങിയവർ സംസാരിച്ചു.
സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ജനപ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.