ആധാർ കാർഡ് നഷ്ടപ്പെട്ടോ? ടെൻഷൻ വേണ്ട; 50 രൂപ അടച്ച് അപേക്ഷിച്ചാൽ പിവിസി കാർഡ് വീട്ടിലെത്തും.

ഇന്ത്യൻ പൗരനാണെങ്കിൽ ആധാർ കാർഡും അത്യാവശ്യമാണ്. കാരണം ഇന്ത്യൻ ജനതയുടെ പ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. ഒരു പൗരനെ സംബന്ധിച്ചുള്ള വിവരങ്ങൾ എല്ലാം അടങ്ങുന്നതിനാൽ ദൈനം ദിന ജീവിതത്തിൽ ആധാർ കാർഡിന് അത്രയേറെ പ്രാധാന്യമുണ്ട്. എന്നാൽ പെട്ടന്നരു ദിവസം ആധാർ കാർഡ് നഷ്ടപ്പെട്ടാൽ കാര്യങ്ങളും അവതാളത്തിലാകും. എന്നാൽ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് യുഐഡിഎഐ. ഓൺലൈൻ വഴി പിവിസി ആധാർ കാർഡിന് അപേക്ഷിക്കാനുള്ള സംവിധാനമാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്. ക്യു ആർ കോഡ്, ഹോളോഗ്രാം, പേര്, ഫോട്ടോ, ജനനത്തീയതി, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ അടങ്ങുന്നതാണ് പിവിസി ആധാർ കാർഡ്. വെറും 50 ഫീസിനത്തിൽ നൽകി കാർഡിനായി അപേക്ഷിക്കാവുന്നതാണ്. ഒരു പിവിസി ആധാർ കാർഡിനായി അപേക്ഷിക്കുന്നതും ഈസിയാണ്.

യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.

ആദ്യം uidai.gov.in എന്നതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. മൈ ആധാർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഓർഡർ ആധാർ പിവിസി കാർഡ് തിരഞ്ഞെടുക്കുക. 12 അക്ക ആധാർ നമ്പർ നൽകിയതിനു ശേഷം സുരക്ഷാ കോഡും നൽകുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി അത് വെബ്സൈറ്റിൽ രേഖപ്പെടുത്തുക പിവിസി ആധാർ കാർഡിനായി അപേക്ഷിച്ചതിന്റെ പ്രിവ്യൂ പ്രദർശിപ്പിക്കും. ഇത് നോക്കി വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക കൂടാതെ 50 രൂപ ഫീസ് അടക്കേണ്ടതുണ്ട്. നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി 50 രൂപ അടയ്ക്കാം പിവിസി കാർഡ് സ്പീഡ് പോസ്റ്റ് വഴി അപേക്ഷകന്റെ വീട്ടുവിലാസത്തിൽ എത്തും പിവിസി ആധാർ കാർഡിന് ഓഫ്ലൈനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിച്ച് ഒരു ഫോം പൂരിപ്പിച്ച് ഫീസ് നൽകിയാൽ അഞ്ചോ ആറോ ദിവസത്തിനുള്ളിൽ കാർഡ് വീട്ടിലെത്തും. ആധാർ കാർഡ് നഷ്ടപ്പെട്ടാൽ , വിവിധ സർക്കാർ പദ്ധതികൾ, സ്‌കൂൾ/ കോളേജ് പ്രവേശനങ്ങൾ, യാത്രകൾ, ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യൽ ഉൾപ്പെടെയുള്ള നിരവധി സാമ്പത്തിക ഇടപാടുകൾ എന്നിവ നടത്താൻ കഴിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ചിടത്തോളം ആധാർ കാർഡ് സുരക്ഷിതമായി സൂക്ഷിക്കുകയോ നഷ്ടപ്പെട്ടാൽ ഒരു പിവിസി ആധാർ കാർഡ് ഓർഡർ ചെയ്യുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ

ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്

സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടവുമായി സുരേഷ് കല്ലങ്കാരി

കൽപ്പറ്റ: കൽപ്പറ്റയിൽ വെച്ച് നടന്ന സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ വയനാടിന് വേണ്ടി ഹർഡിൽസ്,ഹൈജംബ് എന്നീ ഇനങ്ങളിൽ ഗോൾഡ് മെഡലും റിലേ യിൽ വെങ്കലവും കരസ്ഥമാക്കി തരിയോട് കല്ലങ്കാരി സ്വദേശി സുരേഷ് Facebook Twitter

വനിതാ കമ്മീഷൻ അദാലത്ത് നാളെ

സംസ്ഥാന വനിതാ കമ്മീഷൻ നാളെ (ഒക്‌ടോബർ 24) രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ പുതിയ പരാതികൾ സ്വീകരിക്കും. Facebook Twitter WhatsApp

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും പരാതികള്‍ പരിഹരിക്കാന്‍ സംയുക്തമായി നിധി ആപ്കെ നികാത്ത് എന്ന പേരിൽ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. ഒക്ടോബർ 27

എൻ.എസ്.എസ് സ്പെസിഫിക് ഓറിയന്റേഷൻ സംഘടിപ്പിച്ചു.

കുഞ്ഞോം: കുഞ്ഞോം ഗവ:ഹയർസെക്കണ്ടറി സ്‌കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയേഴ്സിനുള്ള സ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലസ്റ്റർ കൺവീനർ പി.കെ സാജിദ് മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകി. പ്രിൻസിപ്പൾ ഡോ:ബിജുമോൻ പി.എസ്,പ്രോഗ്രാം

കേഴമാനിനെ കുരുക്കുവച്ച് പിടികൂടി ഇറച്ചിയാക്കിയ സഹോദരങ്ങൾ പിടിയിൽ

പുൽപ്പള്ളി: പെരിക്കല്ലൂർ പാതിരി വനഭാഗത്ത് റിസർവ് വനത്തിനുള്ളിൽ കേബിൾ കുരുക്ക് സ്ഥാപിച്ച് സ്ഥിരമായി മാനുകളെ പിടിച്ച് ഇറച്ചിയാക്കിയി രുന്ന സഹോദരങ്ങൾ. പിടിയിൽ. പാതിരി മാവിൻചുവട് തടത്തിൽ ബെന്നി (54), തടത്തിൽ റെജി തോമസ് (57)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.