12 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും; മെയ് മാസത്തിൽ ബാങ്കിലെത്തുന്നവർ ശ്രദ്ധിക്കുക

ദില്ലി: 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം അവസാനിക്കുമ്പോൾ, മെയ് മാസത്തെ ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വൻകിട വ്യവസായികൾ മുതൽ സാധാരണക്കാരുടെ വരെ ജീവിതത്തിലെ അവിഭാജ്യ പങ്ക് വഹിക്കുന്ന ഒന്നാണ് ബാങ്കുകൾ. പണമിടപാടുകൾ സുഗമമാക്കുന്നതിനും ഡിമാൻഡ് ഡ്രാഫ്റ്റുകൾ സ്വീകരിക്കുന്നതിനും ചെക്കുകൾ നിക്ഷേപിക്കുന്നതിനും ബാങ്കുകളെ സമീപിക്കേണ്ടതായി വരും. ബാങ്ക് അവധികൾ അറിയാതെ ബാങ്കുകളിൽ എത്തിയാൽ സമയവും പണവും നഷ്ടമാകും. അതിനാൽ പ്രധാനപ്പെട്ട ബാങ്കിങ് കാര്യങ്ങൾ അവസാന ദിവസത്തേക്ക് മാറ്റി വെക്കാതിരിക്കുക ഒപ്പം ബാങ്ക് അവധികൾ അറിഞ്ഞ ബാങ്കിന്റെ ശാഖയിൽ എത്തുക.

രണ്ടാം ശനി, നാലാം ശനി, ഞായർ തുടങ്ങി ആഘോഷ ദിവസങ്ങൾ ഉൾപ്പെടെ രാജ്യത്ത് ബാങ്കുകൾക്ക് അവധിയായിരിക്കും. മെയ് മാസത്തിൽ മൊത്തം 12 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. അതേസമയം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നുവെച്ചാൽ ബാങ്ക് അവധി ദിവസങ്ങളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടുന്നു, അവധി ദിവസങ്ങളുടെ ലിസ്റ്റ് ഇതാ;

2023 മെയ് മാസത്തിലെ ബാങ്ക് അവധികള്‍

മെയ് 1, 2023: മഹാരാഷ്ട്ര ദിനം/മേയ് ദിനം പ്രമാണിച്ച് ബേലാപൂർ, ബെംഗളൂരു, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, മുംബൈ, നാഗ്പൂർ, പനാജി, പട്‌ന, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

മെയ് 5, 2023: ബുദ്ധ പൂർണിമ: അഗർത്തല, ഐസ്വാൾ, ബേലാപൂർ, ഭോപ്പാൽ, ചണ്ഡീഗഡ്, ഡെറാഡൂൺ, ജമ്മു, കാൺപൂർ, കൊൽക്കത്ത, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, റായ്പൂർ, റാഞ്ചി, ഷിംല , ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിടും

മെയ് 7, 2023: ഞായറാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.

മെയ് 9, 2023: രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായതിനാൽ കൊൽക്കത്തയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

2023 മെയ് 13: രണ്ടാം ശനിയാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.

2023 മെയ് 14: ഞായറാഴ്ചയായതിനാൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

മെയ് 16, 2023: സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് സിക്കിമിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

മെയ് 21, 2023: ഞായറാഴ്ചയായതിനാൽ ബാങ്കുകൾക്ക് അവധിയുണ്ടാകും.

2023 മെയ് 22: മഹാറാണ പ്രതാപ് ജയന്തി പ്രമാണിച്ച് ഷിംലയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

2023 മെയ് 24: കാസി നസ്‌റുൽ ഇസ്‌ലാം ജയന്തിക്ക് ത്രിപുരയിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.

2023 മെയ് 27: നാലാമത്തെ ശനിയാഴ്ചയായതിനാൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

2023 മെയ് 28: ഞായറാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്ക് അവധിയായിരിക്കും.

ബാങ്ക് അവധി ദിവസങ്ങളിൽ ബാങ്കിംഗ് പ്രവർത്തനങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം?

അവധി ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കുമ്പോൾ പല പ്രധാന പണമിടപാടുകളും അവതകളത്തിലാകുന്നു. ഇത് പരിഹരിക്കാൻ, മൊബൈൽ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് ഉപയോഗിക്കാം. നെറ്റ് ബാങ്കിംഗിലൂടെയോ മൊബൈൽ ബാങ്കിംഗിലൂടെയോ നിങ്ങൾക്ക് ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാം. കൂടാതെ, പണം കൈമാറാൻ നിങ്ങൾക്ക് യുപിഐ ഉപയോഗിക്കാം. പണം പിൻവലിക്കുന്നതിന്, നിങ്ങൾക്ക് എടിഎമ്മുകൾ ഉപയോഗിക്കാം. ഈ ഡിജിറ്റൽ ബാങ്കിംഗ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെ, ബാങ്ക് അവധി ദിവസങ്ങളിലും ബാങ്കിംഗ് പ്രവർത്തനങ്ങൾ സുഗമമായി തുടരാം.

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

ജില്ലാതല ബാങ്കിങ് അവലോകന അവലോകനം

ജില്ലാതല ബാങ്കിങ് അവലോകന യോഗം നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു

സപ്ലൈകോ ഓണം ഫെയര്‍ നാളെ: മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും

സപ്ലൈകോയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുന്ന ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 26) രാവിലെ 10 ന് പട്ടിക ജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. അരി, വെളിച്ചെണ്ണ, മറ്റ്

വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 28ന്

കൽപ്പറ്റ : 25മത് വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് 2025 ഓഗസ്റ്റ്‌ 28ന് WMO ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ വയനാട് ജില്ല ജൂഡോ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നു.വയനാട് ജില്ല ജൂഡോ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ

ബെദിയാട്ട സീസണ്‍-3: മഡ് ഫുട്‌ബോളില്‍ റണ്ണോഴ്‌സ് മീന്‍ക്കൊല്ലിക്ക് കിരീടം

കാല്‍പന്തുകളിയുടെ ആവേശമുയര്‍ത്തി അപ്പപ്പാറ എടയൂര്‍ പാടശേഖരത്തില്‍ നടന്ന ബെദിയാട്ട സീസണ്‍ 3 മഡ് ഫുട്‌ബോളില്‍ റണ്ണേഴ്‌സ് മീന്‍ക്കൊല്ലി കിരീടം നേടി. കുടുംബശ്രീ ജില്ലാ മിഷന്‍, തിരുനെല്ലി സി.ഡി.എസ് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.