എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡി.ഫാം (ഫാര്‍മസി കൗണ്‍സില്‍ റജിസ്ട്രേഷന് നിര്‍ബന്ധം), രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. എടവക ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടിക്കാഴ്ച മെയ് 6 ന് രാവിലെ 10 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 04935 296906.

ഡാറ്റ എൻട്രി നിയമനം
ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ







