എന്‍.എച്ച്.എം വയനാടിന് കീഴില്‍ ഡയറ്റീഷന്‍, ജെ.സി (എം ആന്റ് ഇ), ജെപിഎച്ച്എന്‍, സ്പെഷ്യല്‍ എജ്യുക്കേറ്റര്‍, ക്ലിനികല്‍ സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, ടി.ബി ഹെല്‍ത്ത് വിസിറ്റര്‍ എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ ഐഡി കാര്‍ഡ്, ബന്ധപ്പെടേണ്ട നമ്പര്‍, ഈമെയില്‍ എന്നിവ സഹിതമുള്ള അപേക്ഷകള്‍ മേയ് 10 നകം ഡിസ്ട്രിക് പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം, മയോസ് ബില്‍ഡിംഗ്, കൈനാട്ടി, കല്‍പ്പറ്റ, 673122 എന്ന വിലാസത്തിലോ നേരിട്ടോ ലഭിക്കണം. ഫോണ്‍: 04936 202771

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന വർദ്ധിക്കുന്നു ; എങ്ങനെ പ്രതിരോധിക്കാം?
30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന കൂടി വരുന്നതായി പഠനം. കാൽമുട്ടിലെ ഘടനാപരമായ മാറ്റങ്ങൾ, അതായത് നേരിയ തരുണാസ്ഥി വൈകല്യങ്ങൾ, ചെറിയ അസ്ഥി സ്പർസ് എന്നിവ 30 വയസ്സുള്ള വ്യക്തികളിൽ പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നതായി കണ്ടെത്തി.