കൽപ്പറ്റ നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പരിധിയിലുള്ള വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. കട്ടിൽ വിതരണം ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ മുജീബ് കേയംതൊടി നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.അജിത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് ടി ജെ ഐസക്ക്, ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് എ പി മുസ്തഫ, മരാമത്ത് സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സരോജിനി ഒ, കൗൺസിലർമാരായ അബ്ദുള്ള, സാജിത മജീദ്, ആയിഷ പള്ളിയാലിൽ, രാജാറാണി നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന വർദ്ധിക്കുന്നു ; എങ്ങനെ പ്രതിരോധിക്കാം?
30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന കൂടി വരുന്നതായി പഠനം. കാൽമുട്ടിലെ ഘടനാപരമായ മാറ്റങ്ങൾ, അതായത് നേരിയ തരുണാസ്ഥി വൈകല്യങ്ങൾ, ചെറിയ അസ്ഥി സ്പർസ് എന്നിവ 30 വയസ്സുള്ള വ്യക്തികളിൽ പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നതായി കണ്ടെത്തി.