മാനന്തവാടി പ്രിയദര്ശിനി ടീ എസ്റ്റേറ്റില് ഉല്പ്പാദിപ്പിക്കുന്ന പച്ചത്തേയില ഒരു മാസത്തേക്ക് വില്പ്പന നടത്തുന്നതിന് ക്വട്ടേഷന് ക്ഷണിച്ചു. താല്പര്യമുള്ള ഫാക്ടറി ഉടമകള്, വ്യക്തികള് ഒരു കിലോ പച്ച തേയിലക്ക് നല്കാന് ഉദ്ദേശിക്കുന്ന വില സഹിതമുള്ള ക്വട്ടേഷന് മേയ് 9 നകം മാനേജിംഗ് ഡയറക്ടര്, പ്രിയദര്ശിനി ടീ എസ്റ്റേറ്റ്, പിലാക്കാവ് പി.ഒ, മാനന്തവാടി എന്ന വിലാസത്തില് നല്കണം. ഫോണ്: 9048320073.

കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്
ബത്തേരി: ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്ഷകര്ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന. കൃഷിക്ക്