ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന മുഴുവന്‍ യന്ത്രങ്ങളും, റിഗ്ഗുകളും ഭൂജല വകുപ്പിന് കീഴില്‍ മേയ് 15 നകം രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് കാലാവധി അവസാനിച്ച കുഴല്‍ക്കിണര്‍ നിര്‍മ്മാണ റിഗ്ഗുകളും രജിസ്ട്രേഷന് പുതുക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കണം. മീനങ്ങാടി ഭൂജല വകുപ്പ് ഓഫീസില്‍ അപേക്ഷ ഫോം ലഭിക്കും. ഫോണ്‍: 04936 248210.

ഡാറ്റ എൻട്രി നിയമനം
ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ







