കലാകായിക രംഗത്ത് കേരളത്തിന്റെ ഭാവി വാഗ്ദാനമായ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട ഗ്രേസ് മാര്‍ക്ക് അട്ടിമറിച്ചതിലും പ്ലസ് വണ്‍ ഇമ്പ്രൂവ്മെന്റ് പരീക്ഷ വാര്‍ഷിക പരീക്ഷക്കൊപ്പം ഒരുമിച്ച് നടത്തുന്നതിനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെയും കെ.എസ്.യു കൽപറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ചു.ജില്ലാ പ്രസിഡന്റ് അഡ്വ ഗൗതം ഗോകുല്‍ദാസ്,മുബാരിഷ് ആയ്യാര്‍ എന്നിവര്‍ നേതൃത്വം നല്കി.രണ്ടു വിഷയങ്ങളിലും സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് കെ.എസ്.യു വരും ദിവസങ്ങളില്‍ ജില്ലയില്‍ നേതൃത്വം നല്‍കും.

ഡാറ്റ എൻട്രി നിയമനം
ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ







