ജില്ലയില്‍ കോഴിമാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മേയ് 11 നകം ജില്ലാ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ www.keralapcbonline.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം 200 രൂപ സ്റ്റാമ്പ് പേപ്പറില്‍ സത്യവാങ്മൂലം, ബാങ്ക് വിശദാംശങ്ങള്‍, വാടക കരാര്‍, ഭൂനികുതി ചീട്ട്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പ്, പ്ലാന്റിന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള ആരാധാനാലയങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ സൈറ്റ് പ്ലാന്‍ എന്നിവ സമര്‍പ്പിക്കണം. കെട്ടിടത്തിന്റെ പുറത്തെ ഭിത്തിയില്‍ നിന്നും സ്ഥലത്തിന്റെ നല് അതിരുകളിലേക്കുമുള്ള ദൂരവും തൊട്ടടുത്ത വീട്ടിലേക്കുള്ള ദൂരവും അളന്ന് സൈറ്റ് പ്ലാനില്‍ മാര്‍ക്ക് ചെയ്യണം. സൈറ്റ് പ്ലാനില്‍ യൂണിറ്റിന്റെ പേര്, അഡ്രസ്, യൂണിറ്റുടമയുടെ പേര്, അഡ്രസ്, സര്‍വ്വേ നമ്പര്‍, താലൂക്ക്, വില്ലേജ്, പഞ്ചായത്ത്, വാര്‍ഡ് എന്നിവ രേഖപ്പെടുത്തണം. ഫോണ്‍: 04936 203013.

സ്നേഹത്തിന്റെ, മധുരത്തിന്റെ ദീപങ്ങളുടെ ദീപാവലി ഇന്ന്
ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. തിന്മയ്ക്ക് മേല്‍ നന്മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉത്സവമാണ് ദീപാവലി. ദീപം കൊളുത്തി, മധുരത്തിനൊപ്പം ആനന്ദം പങ്കിട്ടാണ് രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുന്നത്. ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് എന്ന