മുകേഷ് അംബാനി മുതൽ ഗൗതം അദാനി വരെ; ഇന്ത്യയിലെ ടോപ്-10 സമ്പന്നരുടെ മൊത്തം ആസ്തി

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ്. ഏഷ്യയിലെയും ഏറ്റവും വലിയ ശതകോടീശ്വരൻ മുകേഷ് ധിരുഭായ്അംബാനി തന്നെ. എന്നാൽ അംബാനിക്ക് പിറകെ രാജ്യത്തെ സമ്പന്നർ ആരൊക്കെ എന്നറിയാമോ?ടോപ്-10 സമ്പന്നരുടെ മൊത്തം ആസ്തി അറിയാം

1- മുകേഷ് അംബാനി

ആസ്തി – 83.4 ബില്യൺ ഡോളർ

റിലയൻസ് ഗ്രൂപ്പിന്റെ ഉടമ. മുകേഷ് അംബാനിയുടെ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 1,640,719 കോടി രൂപയാണ്.

2- ഗൗതം അദാനി

ആസ്തി – 47.2 ബില്യൺ ഡോളർ

അദാനി എന്റർപ്രൈസസിന്റെ ഉടമ. ഗൗതം അദാനിയുടെ കമ്പനിയുടെ വിപണി മൂല്യം 218,766 കോടി രൂപയാണ്.

3- ശിവ് നാടാർ

ആസ്തി – 25.6 ബില്യൺ ഡോളർ

എച്ച്‌സിഎൽ ടെക്‌നോളജിയുടെ ഉടമ. ശിവ് നാടാറിന്റെ കമ്പനിയുടെ വിപണി മൂല്യം 287,675 കോടി രൂപയാണ്. മകൾ റോഷ്‌നി നാടാർ ആണ് അദ്ദേഹത്തിന്റെ പിൻഗാമിയായി വയവസായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.

4- സൈറസ് പൂനവല്ല

ആസ്തി – 22.6 ബില്യൺ ഡോളർ

‘വാക്സിൻ കിംഗ്’ എന്നാണ് സൈറസ് പൂനാവാല അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കമ്പനിയായ ‘സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ’ കോവിഷീൽഡ് വാക്‌സിൻ നിർമ്മിച്ചു.

5- ലക്ഷ്മി മിത്തൽ

ആസ്തി – 17.7 ബില്യൺ ഡോളർ

സ്റ്റീൽ കിംഗ് എന്നറിയപ്പെടുന്ന ലക്ഷ്മി നിവാസ് മിത്തലാണ് ആർസലർ-മിത്തലിന്റെ ഉടമ. 400 കോടിയിലധികം രൂപയാണ് മകളുടെ വിവാഹത്തിനായി അദ്ദേഹം ചെലവഴിച്ചത്.

6- സാവിത്രി ജിൻഡാൽ

ആസ്തി – 17.5 ബില്യൺ ഡോളർ

ജിൻഡാൽ ഗ്രൂപ്പിന്റെ ഉടമ സാവിത്രി ജിൻഡാലാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത. കമ്പനിയായ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ വിപണി മൂല്യം 177,182 കോടി രൂപയാണ്.

7- ദിലീപ് ഷാംഗ്‌വി

ആസ്തി – 15.6 ബില്യൺ ഡോളർ

സൺ ഫാർമയുടെ സ്ഥാപകനും എംഡിയുമാണ് ദിലീപ് ഷാംഗ്‌വി. ഈ കമ്പനിയുടെ വിപണി മൂല്യം 230,900 കോടി രൂപയാണ്.

8- രാധാകിഷൻ ദമാനി

ആസ്തി – 15.3 ബില്യൺ ഡോളർ

ഡി-മാർട്ട് സ്ഥാപകൻ രാധാകിഷൻ ദമാനിയുടെ കമ്പനിയായ അവന്യൂ സൂപ്പർമാർട്ട് ലിമിറ്റഡിന്റെ വിപണി മൂല്യം 231,897 കോടി രൂപയാണ്.

9- കുമാരമംഗലം ബിർള

ആസ്തി – 14.2 ബില്യൺ ഡോളർ

കുമാരമംഗലം ബിർളയാണ് ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർമാൻ. അൾട്രാടെക് സിമന്റ്, ഐഡിയ, ഗ്രാസിം തുടങ്ങി നിരവധി കമ്പനികൾ ഈ ഗ്രൂപ്പിലുണ്ട്.

10- ഉദയ് കൊട്ടക്

ആസ്തി – 12.9 ബില്യൺ ഡോളർ

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ എംഡി ഉദയ് കൊട്ടക് ഇന്ത്യയിലെ സമ്പന്നരിൽ പത്താം സ്ഥാനത്താണ്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂല്യം 231,897 കോടി രൂപയാണ്.

ദര്‍ഘാസ് ക്ഷണിച്ചു.

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് സബ് സെന്ററുകളില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12

ഗതാഗതം നിരോധിച്ചു

വെങ്ങപ്പള്ളി – തെക്കുംതറ റോഡില്അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട-പൂളിഞ്ഞാല്‍-തോട്ടോളിപ്പടി റോഡില്‍ മൊതക്കര കുണ്ടില്‍വീട് ജങ്ഷന്‍ ഭാഗത്ത് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഹെല്‍പ്പര്‍ നിയമനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി

ക്ലര്‍ക്ക് നിയമനം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിന് ക്ലറിക്കല്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19

കെയര്‍ ഗിവര്‍ നിയമനം

ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.