വോയിസ് നോട്ട് കേള്‍ക്കാന്‍ കഴിയില്ലേ എങ്കില്‍ ടെക്‌സ്റ്റ് ആക്കി മാറ്റാം;പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്

പുതിയ ഫീച്ചറുകളുടെ പണിപ്പുരയിലാണ് വാട്‌സ്ആപ്പ്. ഈ വര്‍ഷം പകുതിയോടടുക്കുമ്പോള്‍ തന്നെ നിരവധി അപ്‌ഡേഷനുകളാണ് വന്നത്. മീറ്റിങുകളിലോ മറ്റുപല സാഹചര്യങ്ങളിലോ വാട്‌സ് ആപ്പില്‍ വന്ന വോയിസ് നോട്ട് ഓപ്പണാക്കാന്‍ കഴിയാതെ വരും. അത്തരം സാഹചര്യങ്ങളില്‍ പരിഹാരമെന്ന നിലയിലാണ് വോയിസ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ വോയിസിനെ അനായാസം ടെക്‌സ്റ്റ് ആക്കി മാറ്റാം.

ആ വോയിസ് മെസേജില്‍ എന്താണ് പറയുന്നത് എന്ന് തിരിച്ചറിഞ്ഞ് അത് ടെക്സ്റ്റ് ആക്കി മാറ്റി കാണിക്കുന്ന ഫീച്ചറാണ് ഇത്. ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കും. വാട്‌സ്ആപ്പ് സെറ്റിങ്‌സ്> ചാറ്റ്‌സ് > വോയ്‌സ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ്‌സ് എന്നിങ്ങനെയായിരിക്കും ഈ ഫീച്ചര്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നത്.

ഇതിന് പുറമെ റിപ്ലെ വിത്ത് എ മെസേജ് എന്ന വരാനിരിക്കുന്ന വാട്‌സ്ആപ്പ് ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് ഇന്‍കമിംഗ് കോള്‍ എളുപ്പത്തില്‍ റിജെക്റ്റ് ചെയ്യാനും അതേ സമയം വിളിക്കുന്ന ആളിന് മെസേജ് അയക്കാനും സാധിക്കും. ഫോണില്‍ സാധാരണ വോയിസ് കോളുകള്‍ വരുമ്പോള്‍ റിജെക്റ്റ് ചെയ്ത് എസ്എംഎസ് വഴി റിപ്ലെ കൊടുക്കുന്ന രീതിയില്‍ തന്നെയാണ് റിപ്ലെ വിത്ത് എ മെസേജ് എന്ന ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്.

ദര്‍ഘാസ് ക്ഷണിച്ചു.

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് സബ് സെന്ററുകളില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12

ഗതാഗതം നിരോധിച്ചു

വെങ്ങപ്പള്ളി – തെക്കുംതറ റോഡില്അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വെള്ളമുണ്ട-പൂളിഞ്ഞാല്‍-തോട്ടോളിപ്പടി റോഡില്‍ മൊതക്കര കുണ്ടില്‍വീട് ജങ്ഷന്‍ ഭാഗത്ത് വാഹന ഗതാഗതം താത്ക്കാലികമായി നിരോധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഹെല്‍പ്പര്‍ നിയമനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പില്‍ ഡിജിറ്റല്‍ സര്‍വെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി

ക്ലര്‍ക്ക് നിയമനം

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിന് ക്ലറിക്കല്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19

കെയര്‍ ഗിവര്‍ നിയമനം

ഐ.സി.ഡി.എസ് നടപ്പാക്കുന്ന സായംപ്രഭ പദ്ധതിയിലേക്ക് വെത്തിരി ഗ്രാമപഞ്ചായത്തില്‍ കെയര്‍ ഗിവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 17 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.