കണിയാമ്പറ്റ പഞ്ചായത്തില്‍ കെട്ടിട നികുതി നിര്‍ണയിച്ചതിനു ശേഷം കെട്ടിട നിര്‍മിതിയിലോ തറ വിസ്തീര്‍ണ്ണത്തിലാ ഉപയോഗ ക്രമത്തിലോ മാറ്റം വരുത്തിയ കെട്ടിടങ്ങളുടെ വിവരങ്ങള്‍ മെയ് 18 നകം കെട്ടിട ഉടമകള്‍ പഞ്ചായത്തില്‍ അറിയിക്കണം. അല്ലാത്തപക്ഷം പിഴ ചുമത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







