തിരുനെല്ലി ഗ്രാമപഞ്ചായത്ത് പരിധിയിലെ തറവിസ്തീര്‍ണ്ണത്തിലോ ഉപയോഗ ക്രമത്തിലോ മാറ്റം വരുത്തിയ കെട്ടിടങ്ങളുടെ വിവരങ്ങള്‍ കെട്ടിട ഉടമകള്‍ നേരിട്ടോ ഓണ്‍ലൈനായോ നിശ്ചിത ഫോറത്തില്‍ മെയ് 15 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഓണ്‍ലൈന്‍ അപേക്ഷകള്‍ thirunellipermit@gmail.com എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







