മുട്ടില്‍ പഞ്ചായത്തിലെ എടപ്പെട്ടി ഗവ :എല്‍ പി. സ്‌കൂളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ 2023-24 അധ്യയന വര്‍ഷത്തില്‍ വിദ്യാവാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറുമൂല, അമ്പുകുത്തി, ലക്ഷംവീട്, ശങ്കരന്‍, കരിയാത്തന്‍ പാറ, കരിമത്തില്‍, ചോലയ്ക്കല്‍, കറുപ്പന്‍ കോളനികളില്‍ നിന്ന് രാവിലെ സ്‌കൂളിലേക്കും വൈകീട്ട് തിരിച്ച് കോളനികളിലേക്കും വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിന് പട്ടിക വര്‍ഗ്ഗക്കാരായ ജീപ്പ് ഉടമ, ഡ്രൈവര്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മേയ് 15 വൈകീട്ട് 3 നകം സ്‌കൂള്‍ ഓഫീസില്‍ ക്വട്ടേഷന്‍ ലഭിക്കണം.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







