കല്‍പ്പറ്റ എന്‍.എം.എസ് എം ഗവ. കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 2023 -24 അധ്യയന വര്‍ഷത്തിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മെയ് 12 നകം നേരിട്ടോ പ്രിന്‍സിപ്പാള്‍ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജ് കല്‍പ്പറ്റ പുഴമുടി(പി.ഒ), 673122 എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 204569

ശ്രേയസ് സ്വാശ്രയ സംഘം വാർഷികം നടത്തി.
ചുള്ളിയോട് യൂണിറ്റിലെ സ്രോതസ് സ്വാശ്രയ സംഘത്തിന്റെ വാർഷികം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ആയിഷക്കുട്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി ആയിഷാബി വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് ഒ.ജെ. ബേബി







