വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍

മാനന്തവാടി:വിവാഹ വാഗ്ദാനം നല്‍കിയ ശേഷം വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയ യുവതിയെ ബലാത്സംഘം ചെയ്ത കേസിലെ പ്രതിയായ പനവല്ലി സ്വദേശി അജീഷ്(32) ആണ് അറസ്റ്റിലായത്.മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ്.പി പി.കെ സന്തോഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.മെയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഫോണ്‍ മുഖാന്തരം പരിചയപ്പെട്ട യുവതിയെ അജീഷ് വിവാഹ വാഗ്ദാനം നല്‍കി ക്രൂരമായി ബലാംത്സംഗം ചെയ്തെന്നാണ് പരാതി.രാത്രിയില്‍ അജീഷിനൊപ്പം ഇറങ്ങിപ്പോയ യുവതിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ വെച്ച് ബലാത്സംഗം ചെയ്തതായാണ് പരാതി. സാരമായി മുറിവേറ്റ് രക്തസ്രാവം വന്ന യുവതിയെ അജീഷും സുഹൃത്തും സുഹൃത്തിന്റെ ഭാര്യയും ചേര്‍ന്ന് പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ അജീഷാണ് യുവതിയുടെ കൂടെ നിന്ന് പരിചരിച്ച് വന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനോട് പരാതിയൊന്നുമില്ലെന്നും, ഉഭയസമ്മത പ്രകാരമാണ് ബന്ധപ്പെട്ടതെന്നുമാണ് യുവതി ആദ്യദിനം പറഞ്ഞത്. എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുകയാണെന്ന് പിന്നീട് തനിക്ക് ബോധ്യപ്പെട്ടതിനാലാണ് ഇന്നലെ പോലീസില്‍ പരാതി നല്‍കിയതെന്നാണ് യുവതിയുടെ ഭാഷ്യം. കൂടാതെ കുടുംബക്കാര്‍ കൂടെ ഇല്ലാതിരുന്നതിനാലും അജീഷിന്റെ സമ്മര്‍ദത്താലും തനിക്ക് ഇത് പറയാന്‍ കഴിഞ്ഞില്ലെന്നും ഇക്കാര്യത്തില്‍ പരാതിയുണ്ടെന്നുമാണ് യുവതി പോലീസില്‍ നല്‍കിയ പരാതി. തുടര്‍ന്ന് പോലീസ് അജീഷിനെതിരെ ബലാത്സംഗത്തിനും, എസ്.സി. എസ്. ടി നിയമപ്രകാരം കേസെടുത്ത ശേഷം കസ്റ്റഡിയിലെടുക്കുകയും ഇന്ന് വൈകീട്ട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വികസന നേട്ടങ്ങളും ഭാവി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വികസന നേട്ടങ്ങളും ഭാവി വികസന നിർദ്ദേശങ്ങളും ചര്‍ച്ച ചെയ്ത് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സദസ്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ഉണ്ണികൃഷണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഭവനരഹിതരായ

സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പഞ്ചായത്തായി മൂപ്പൈനാട്

ജില്ലയിലെ രണ്ടാമത്തെ സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് ഗ്രാമപഞ്ചായത്തായി മൂപ്പൈനാട്. സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  പരിധിയിൽ ഭൂമിശാസ്ത്ര, സാമൂഹിക, സാമ്പത്തിക, അടിസ്ഥാന സൗകര്യ സംബന്ധമായ വിവരങ്ങൾ ഡിജിറ്റൽ രീതിയിൽ

ടെൻഡർ ക്ഷണിച്ചു.

വനിതാ ശിശു വികസന ഓഫീസിന് കീഴിൽ കണിയാമ്പറ്റയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസ് ഹോമിലേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 11 ന് വൈകിട്ട് മൂന്ന്

തോൽവി ഉറപ്പിച്ച സി പി എം രാഷ്ട്രീയ നാടകം കളിക്കുന്നു – യു ഡി എഫ്

കോട്ടത്തറ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാലാകാലങ്ങളായി കള്ളവോട്ട് നടത്തി സ്ഥാനങ്ങളിൽ കയറിപ്പറ്റിയ സി പി എം സ്ഥലത്ത് വർഷങ്ങളായി താമസമില്ലാത്തവരുടെ പേരുകൾ ആക്ഷേപത്തിൻ്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്തപ്പോൾ പഞ്ചായത്ത് ഓഫീസിൽ രാഷ്ട്രീയ നാടകം അവതരിപ്പിക്കുകയാണെന്ന് യുഡിഎഫ്

നൂൽപ്പുഴയിൽ കടുവയുടെ ആക്രമണം; ഗർഭിണിയായ പശുവിനെയും കിടാവിനെയും കൊന്നു

നൂൽപ്പുഴ:നൂൽപ്പുഴ ഏഴേക്കർ കുന്നിൽ കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ പശുവും പശുക്കിടാവും ചത്തു. ഏഴേക്കർ കുന്ന് സ്വദേശി നാരായണിയുടെ പശുവിനെയും ഒരു വയസ്സുള്ള കിടാവിനെയുമാണ് കടുവ കൊന്നത്. ഇന്ന് രാവിലെ 11 മണിയോടെ മേയാൻ കെട്ടിയ

സന്നദ്ധം :ദുരന്ത നിവാരണ പരിശീലനം നടത്തി

മുട്ടിൽ: മുട്ടിൽ WOVHSS,NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ദുരന്ത നിവാരണ പരിശീലനം നടത്തി. NSS ആക്ഷൻ പ്ലാനിലെ “സന്നദ്ധം” പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൽപ്പറ്റ ഫയർ ആൻ്റ് റസ്ക്യൂ ടീമംഗങ്ങളാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.