ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റി ദുരന്ത സാധ്യത ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. ദേശീയ, സംസ്ഥാനപാതയോരങ്ങളിലും പട്ടികവര്‍ഗ്ഗകോളനികളിലും സ്‌കൂള്‍ കോമ്പൗണ്ടുകളിലും അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് നീക്കണം. ശിഖരങ്ങള്‍ മുറിച്ചും കൊമ്പ് കോതി ഒതുക്കിയും അപകട സാഹചര്യമൊഴിവാക്കണം.
അപകടഭീഷണിയിലുള്ള മരങ്ങള്‍ മുറിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ രൂപീകരിച്ച ട്രീ കമ്മിറ്റി അടിയന്തരമായി യോഗം ചേരാനും ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ നല്‍കുന്നതിനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതിയിലുള്ള അപകടസാധ്യതയുള്ള മരങ്ങളും ശിഖരങ്ങളും ഭൂവുടമസ്ഥര്‍ തന്നെ മുറിച്ച് മാറ്റണം.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







