തൊണ്ടർനാട് സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്തു

തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് സ്മാർട്ട് കൃഷിഭവൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്മാർട്ട് കൃഷിഭവൻ 2021 22 പദ്ധതിയിൽ ഉൾപ്പെടുത്തി 19 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാർട്ട് കൃഷിഭവൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. മണ്ണ് പരിശോധന സൗകര്യം,മണ്ണിന്റെ പി.എച്ച്, തുടങ്ങിയവയുടെ പരിശോധന , ഫ്രണ്ട് ഓഫീസ് സൗകര്യം, കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യ കണ്ടുമനസ്സിലാക്കാനുളള സ്മാർട്ട് ടി.വി, ഡിജിറ്റൽ കിയോസ്ക് സൗകര്യം, പരിശീലനത്തിനായുള്ള ഹൈടെക് ട്രയിനിങ്ങ് സെൻറർ , രോഗ കീടനിയന്ത്രണം സാങ്കേതികമായി വിലയിരുത്തി കൃഷിഭവനിൽ നിന്ന് തന്നെയുള്ള മരുന്ന് വിതരണ സംവിധാനം , വിവിധ പദ്ധതികൾ, മഴയുടെ തോത് എന്നിവയെക്കുറിച്ചുള്ള ഡിജിറ്റൽ സന്ദേശം നൽകാനായി തയാറാക്കിയ ഡിജിറ്റൽ ഡിസ്പ്ലേ യൂണിറ്റ്, കാർഷിക അനുബന്ധ മാസികകൾ, തുടങ്ങിയ സൗകര്യങ്ങൾ സ്മാർട്ട് കൃഷിഭവൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

○ചടങ്ങിൽ പ്രതീക്ഷ കൃഷിക്കൂട്ടത്തിന്റെ കൃഷി ഉത്പന്നങ്ങൾ മന്ത്രിക്ക് നൽകി. മന്ത്രിയെ നെൽ കർഷകൻ ഷെല്ലി ഫിലിപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, തൊണ്ടാർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബികാ ഷാജി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വിജയൻ, വൈസ് പ്രസിഡണ്ട് എ.കെ ശങ്കരൻ മാസ്റ്റർ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാജി വർഗീസ് , കൃഷി ഓഫീസർ പി.കെ മുഹമ്മദ് ഷെഫീഖ്,ഇ.ജെ ബാബു തുടങ്ങിയവർ സംസാരിച്ചു.ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പ്രായപൂർത്തിയാകാത്തകുട്ടിയോട് ലൈംഗിക അതിക്രമം; യുവാവിനെ റിമാണ്ട് ചെയ്‌തു.

മാനന്തവാടി: മാനന്തവാടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ പ്രായപൂർത്തി യാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ റിമാണ്ട് ചെയ്തു. മാനന്തവാടി സ്വദേശി അതുൽ രാജ് (22) നെയാണ് മാനന്തവാടി എസ്എച്ച്ഒ പി.റഫീഖിൻ്റെ നേതൃത്വത്തിലുള്ള സംഘം

രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ; വിവാദങ്ങൾ കെട്ടടങ്ങും വരെ പാലക്കാട്ടേക്ക് പോകില്ല

രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് രാഹുലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വിവാദങ്ങൾ കെട്ടടങ്ങും വരെ അടൂരിലെ വീട്ടിൽ തന്നെ തുടരാനാണ് രാഹുലിന്റെ തീരുമാനം. കഴിഞ്ഞദിവസം

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്കുള്ള അപേക്ഷ തിയതി സെപ്റ്റംബര്‍ ഒന്ന് വരെ ദീര്‍ഘിപ്പിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന മതവിഭാഗക്കാര്‍ക്ക്

ദേശഭക്തിഗാന മത്സരം

എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായി ഏഴ് മുതല്‍ 10 പേരടങ്ങുന്ന സംഘത്തിന്റെ ആറ് മിനുറ്റില്‍ കവിയാത്ത ദേശഭക്തിഗാനം വീഡിയോ ചിത്രീകരിച്ച് അയയ്ക്കണം.

അമീബിക് മസ്തിഷ്ക ജ്വരം; വെള്ളക്കെട്ടുകളിൽ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്: ഡിഎംഒ

വയനാട് സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സംശയിക്കുന്ന സാഹചര്യത്തിൽ അതീവ ആരോഗ്യ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ടി മോഹൻ ദാസ് അറിയിച്ചു. അമീബിക് മസ്തിഷ്ക ജ്വരം മനുഷ്യരിൽ

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കൽപ്പറ്റ: സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. 45 വയസുളള വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *