വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ പരിധിയിലുള്ള ട്രൈബൽ പ്രൊമോട്ടർമാരെ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ ആഭിമുഖ്യത്തിലാണ്
പുരുഷ പ്രൊമോട്ടർമാർക്ക് മുണ്ടും വനിതകൾക്ക് സാരിയും സമ്മാനിച്ചുകൊണ്ട് വ്യത്യസ്തമായ ആദരം നൽകിയത്.
വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ എം. സുധാകരൻ അധ്യക്ഷത വഹിച്ചു.വിനീത പി. ടി, അക്ഷയ വി. കെ, അഫ്തബ് എം തുടങ്ങിയവർ സംസാരിച്ചു.

അധ്യാപക കൂടിക്കാഴ്ച്ച
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്







