വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ ചെറുകര കുടുബ ക്ഷേമ കേന്ദ്രത്തെ ജനകീയാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. സംസ്ഥാന തലത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പ്രഖ്യാപനം നടത്തി.
ചെറുകര സബ് സെൻ്ററിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.പഞ്ചായത്ത് മെമ്പർ നിസാർ കൊടക്കാട് അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ: സഗീർ ,
ഹെൽത്ത് ഇൻസ്പെകർ സന്തോഷ് കാരയാട്
ജൂനിയർ എച്ച്.ഐമാരായ അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
ജൂനിയർ എച്ച്.ഐ. ഷീജ പീറ്റർ നന്ദി അർപ്പിച്ചു.