കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഇലക്ട്രിക്കല്‍ അസിസ്റ്റന്‍ഡ്, ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 179 ദിവസത്തേക്കാണ് നിയമനം. ഇലക്ട്രിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് നല്‍കുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ പെര്‍മിറ്റ് ആവശ്യമാണ്. ക്ലീനിംഗ് സ്റ്റാഫ് തസ്തികയില്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്ന ഹോസ്പിറ്റല്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. സെക്യൂരിറ്റി സ്റ്റാഫ് തസ്തികയില്‍ കല്‍പ്പറ്റ മുനിലിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്ന പത്താം ക്ലാസ് പാസായ ഫോര്‍ വീലര്‍ ഡ്രൈവറിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അസി. സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറുടെ ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഇലക്ട്രിക്കല്‍ വയര്‍മാന്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 45 വയസ്സ്. അപേക്ഷാ ഫോറം ജനറല്‍ ആശുപത്രി ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 24. കൂടിക്കാഴ്ച്ച മെയ് 26 ന് രാവിലെ 10 മുതല്‍ സൂപ്രണ്ട് ഓഫീസില്‍ നടക്കും. ഫോണ്‍: 04936 206768, 202037.

ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു.
മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന