ഇന്‍സ്റ്റഗ്രാം മോഡല്‍ ഇനി വേറെ ലെവല്‍!, ക്രിയേറ്റര്‍മാരും ഫാന്‍സും ഫ്രണ്ട്സും തമ്മിലുള്ള ബന്ധം ദൃഢമാക്കും; വാട്സ് ആപ്പിനെ പൂട്ടാന്‍ ട്വിറ്ററും; മാറാനൊരുങ്ങി ടെക് ലോകം

ട്വിറ്ററിന്റെ സമാന സേവനങ്ങളുമായ് ഇന്‍സ്റ്റഗ്രാം വരുന്നെന്ന തരത്തിലുള്ള വാദങ്ങള്‍ കുറച്ചു നാളുകളായി പുറത്തു വരുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ ഒരു ആപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തു വന്നതോടെ വാദങ്ങള്‍ ബലപ്പെട്ടു വരികയാണ്. ട്വിറ്ററിന്റെ ഫീച്ചറുകളോട് കൂടി ഇന്‍സ്റ്റാഗ്രാമിന്റെ സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ട് മെറ്റാ കമ്പനി പുതിയ ആപ്പ് പുറത്തിറക്കുനൊരുങ്ങുകയാണെന്നാണ് ഇപ്പോള്‍ കിട്ടുന്ന സൂചന.

ഈ ആപ്പില്‍ ഇടുന്ന പോസ്റ്റിന് വരുന്ന കമന്റുകള്‍ താഴെ താഴെയായി കോര്‍ത്തിടാന്‍ സാധിക്കുമെന്നും, 500 അക്ഷരങ്ങള്‍ വരെയുള്ള പോസ്റ്റുകള്‍ പുതിയ ആപ്പില്‍ പോസ്‌ററ് ചെയ്യാന്‍ കഴിയുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ടെക്‌സ്റ്റിനൊപ്പം ചിത്രങ്ങളും വീഡിയോകളും ലിങ്കുകളും പങ്കുവെക്കാന്‍ ഈ ആപ്പിലൂടെ കഴിയും. ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ വരുന്നതോടെ ക്രിയേറ്റര്‍മാരും ഫാന്‍സും ഫ്രണ്ട്‌സും തമ്മിലുള്ള തമ്മിലുള്ള ബന്ധം കൂട്ടാന്‍ സാധിക്കുമെന്ന് ഇന്‍സ്റ്റഗ്രാം പറയുന്നു.

എന്നാല്‍ ട്വിറ്ററിനെതിരെ കൊണ്ടുവന്ന മറ്റ് ആപ്പുകളെ പോലെ പരാജയപ്പെട്ടുപോകാതെ, ഇന്‍സ്റ്റഗ്രാമിന് തങ്ങളുടെ 235 കോടി ഉപയോക്താക്കളില്‍ സ്വാധീനം ഉണ്ടാക്കി വിജയിപ്പിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ജൂണില്‍ പുതിയ ആപ്പ് പുറത്തിറങ്ങുമെന്നാണ് സൂചന.

അതേസമയം വാട്‌സ് ആപ്പിനെപ്പോലെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍. നേരിട്ട് വോയിസ് അയയ്ക്കാനും വീഡിയോ കോളുകള്‍ ചെയ്യാനുമുള്ള അവസരങ്ങള്‍ ട്വിറ്ററില്‍ ഉള്‍പ്പെടുത്തുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഇത്തരത്തില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രപ്റ്റഡ് സന്ദേശങ്ങള്‍ അയയ്ക്കുമ്പോള്‍ അത് അവര്‍ക്ക് മാത്രമേ കാണാന്‍ സാധിക്കൂ. കൈമാറുന്ന സന്ദേശങ്ങള്‍ ഗവണ്‍മെന്റിനോ, നിയമപാലകര്‍ക്കോ, ഹാക്കര്‍മാര്‍ക്കോ കാണാന്‍ സാധിക്കാത്ത രീതിയില്‍ ട്വിറ്ററിനെ പരിഷ്‌ക്കരിക്കാനാണ് ശ്രമം.

കൂടികാഴ്ച്ച

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു.

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9995505071

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ,

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി അങ്കണവാടിയില്‍ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും, എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.