വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്ഥാവന ഭരണഘടനാ ലംഘനം മന്ത്രി രാജിവെക്കണം: പി.സുധീർ

കൽപ്പറ്റ: വയനാട്ടിൽ കൂടുതൽ ആദിവാസി കുട്ടികളായതിനാൽ പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പ് അനുവദിക്കേണ്ടതില്ലെന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രസ്ഥാവന ഭരണഘടനാവിരുദ്ധമാണെന്നും, ആദിവാസി പൗരൻമാരെ രണ്ടാം നിര പൗരൻമാരായാണ് സംസ്ഥാന സർക്കാർ കാണുന്നതെന്നും ഇത് സത്യപ്രതിഞ്ജാ ലംഘനം നടത്തിയ മന്ത്രി രാജിവെക്കണമെന്നും കൽപ്പറ്റ കളക്ടറേറ്റിന് മുന്നിൽ പട്ടികവർഗ മോർച്ച നടത്തിയ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ പറഞ്ഞു.

ആദിവാസി വിഭാഗത്തിനോട് കടുത്ത അവഗണനയും, കൊടിയ വഞ്ചനയുമാണ് പിണറായി സർക്കാർ കാണിക്കുന്നത് അതിൻ്റെ അവസാനത്തെ ഉദാഹരണം മാത്രമാണ് ഏറ്റവും ഒടുവിൽ വിദ്യാഭ്യാസ മന്ത്രി നടത്തിയിരിക്കുന്നത്. ആദിവാസി വിഭാഗത്തിൽ നിന്ന് ഭാവിയിൽ ആരും തന്നെ ഡോക്ടർമാരൊ, എഞ്ചിനീയർമാരൊ ഉണ്ടാകേണ്ടതില്ലെന്നാണോ ഇടത് പക്ഷത്തിൻ്റെ നയമെന്ന് വ്യക്തമാക്കണം.

വയനാട് ജില്ലയിൽ സയൻസ് ഗ്രൂപ്പ് ഉൾപ്പെടെ പഠിക്കാനുള്ള മികച്ച സൗകര്യം ഉണ്ടാക്കിക്കൊടുക്കണം. ഗോത്ര സാരഥി പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമറിയതിനാൽ കുട്ടികൾക്ക് സ്കൂളിൽ പോകാനുള്ള സാഹചര്യമാണുള്ളത്. സ്കൂൾ കോളേജ് തലങ്ങളിൽ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് 50% ത്തിന് മുകളിലാണ് നിലവിലുള്ള കുട്ടികൾക്ക് 3 വർഷമായി ലംപ് സം
ഗ്രാൻറും, സ്റ്റൈഫൻ്റും വിതരണം ചെയ്യുന്നില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 2500 ലധികം പട്ടികവർഗ വിദ്യാർത്ഥിനികളാണ് ലൈംഗീകചൂഷണത്തിനിരയായത് ഇതിനൊന്നും പരിഹാരം കാണാൻ സംസ്ഥാന സർക്കാറിനായിട്ടില്ല. ആദിവാസി സമൂഹത്തെ മുഴുവൻ അപമാനിച്ച ശിവൻകുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ സർക്കാർ തയ്യാറാകണമെന്നും സുധീർ പറഞ്ഞു. പട്ടികവർഗ്ഗ മോർച്ച ജില്ലാ പ്രസിഡണ്ട് സി.എ ബാബു അദ്ധ്യക്ഷത വഹിച്ചു, പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡണ്ട് പള്ളിയറ മുകുന്ദൻ, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.പി മധു, ജനറൽ സെക്രട്ടറിമാരായ കെ.ശ്രീനിവാസൻ, പ്രശാന്ത് മലവയൽ ,എൻ.കെ രാമനാഥൻ, എ.എസ് കവിത, രാമൻ തരിയോട് എന്നിവർ പ്രസംഗിച്ചു.

ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് പ്രമേഹം നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് അറിയാം…

സാധാരണയായി ഭക്ഷണം കഴിച്ചതിന് ശേഷം വെളളം കുടിക്കണം എന്നാണല്ലേ പറയുന്നത്. എന്നാല്‍ അടുത്തിടെ ഹാര്‍വാര്‍ഡ് ഹെല്‍ത്തും എന്‍ഐഎച്ചും നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്

ഇന്ന് അനക്കമില്ല? ഇന്നലത്തെ നിരക്കില്‍ തുടർന്ന് സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലത്തെ അതേ വിലയിലാണ് വ്യാപാരം നടക്കുന്നത്. 89,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 11,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്. ഒക്ടോബര്‍ മാസത്തിലെ സ്വര്‍ണവില നിരക്ക് പവന്

എടാ മോനെ! 8 മണിക്കൂർ 40 മിനിറ്റിൽ ബെംഗളൂരുവിൽ; എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തു.

കൊച്ചി: എറണാകുളം-ബെംഗളൂരൂ വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫെറന്‍സിങിലൂടെയാണ് പ്രധാനമന്ത്രി ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. തുടർന്ന് എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ നിന്ന് എറണാകുളം-ബെംഗളൂരു

1200 ലേറെ സർവീസുകൾ റദ്ദാക്കി, അമേരിക്കയിൽ വ്യോമയാന മേഖലയിൽ പ്രതിസന്ധി രൂക്ഷം; അടച്ചുപ്പൂട്ടൽ 39-ാം ദിവസത്തിലേക്ക്

അമേരിക്കയിൽ അടച്ചുപൂട്ടൽ പ്രതിസന്ധി രൂക്ഷമായതോടെ വ്യോമയാന മേഖലയിൽ കടുത്ത പ്രതിസന്ധി തുടരുന്നു. നിരവധി വിമാന സർവീസുകൾ താളംതെറ്റി. 1,200ൽ അധികം വിമാന സർവീസുകൾ ഇന്നലെ മാത്രം നിർത്തലാക്കി. എയർട്രാഫിക് കൺട്രോളർമാർ കൂട്ടമായി അവധിയെടുത്തതോടെയാണ്‌ സർവീസുകൾ

തടി ഡിപ്പോയിൽ ഇ-ലേലം

ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ച്, വിവിധ വില്ലേജുകളിൽ നിന്നും വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ എത്തിച്ച തേക്ക്, വീട്ടി തടികൾ, ബില്ലറ്റ്, വിറക് എന്നിവ നവംബർ 12ന് ഓൺലൈനായി വിൽപന നടത്തുന്നു. ഇ-ലേലത്തിൽ പങ്കെടുക്കാൻ

ഫിസിക്കൽ സയൻസ് അധ്യാപക നിയമനം

പനമരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്‍.ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി നവംബർ 10 രാവിലെ 10.30ന് സ്കൂളിൽ എത്തിച്ചേരണം. Facebook Twitter

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.