പൊഴുതന:തോട്ടം മേഖലയിൽ തൊഴിലാളികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ സമഗ്ര പദ്ധതി ആവിഷ്ക്കരിക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി ആവശ്യപ്പെട്ടു.സംസ്ഥാനത്തെ എറ്റവും പിന്നോക്കം നിൽക്കുന്ന തോട്ടം തൊഴിലാളികളുടെ കുലി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമര ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.2021 ഡിസംബർ 31ന് കരാർ കാലാവധി കഴിഞ്ഞിട്ടും യഥാസമയം പി.എൽ.സി യോഗം ചേർന്ന് പരിഹാരം കാണാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. വയനാട് ജില്ലയിലെ ലയങ്ങൾ അപകട അവസ്ഥയിൽ ആയിട്ടും പരിഹാരം ഇല്ല.ലോക്കൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുകയെന്ന ആവശ്യത്തിനും പരിഹാരം ഉണ്ടാവുന്നില്ല.ഒ.ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു.പി.പി.ആലി, ബി.സുരേഷ് ബാബു,ഉമ്മർ കുണ്ടാട്ടിൽ,ശ്രിനിവാസൻ തൊവരിമല,നജീബ് പിണങ്ങോട്, പി.എസ്.രാജേഷ്,ശശി അച്ചൂർ പ്രസംഗിച്ചു.

മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ജീവനൊടുക്കാനുള്ള പ്രേരണയും വര്‍ധിച്ചു: അലഹബാദ് ഹൈക്കോടതി ജഡ്ജി
പ്രയാഗ്‌രാജ്: മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ആത്മഹത്യാ പ്രേരണയും വര്‍ധിച്ചതായി അലഹബാദ് ഹൈക്കോടതി ജഡ്ജി. മൊബൈല്‍ വന്നതോടെ കുടുംബാംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം അവസാനിച്ചെന്നും അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു. ‘ആത്മഹത്യ തടയാന്‍ സമൂഹത്തിനുള്ള